Header 1 vadesheri (working)

നവകേരള സദസ് ചാവക്കാട് നാളെ വൈകീട്ട് 6 ന്, അവധി പിന്‍വലിച്ചു.

Above Post Pazhidam (working)

ചാവക്കാട് : ഗുരുവായൂരിലെ നവകേരളസദസ്സിനായി ചാവക്കാട് ന​ഗരമൊരുങ്ങി.. ​ഗുരുവായൂർ മണ്ഡലത്തിൽ വൈകീട്ട് ആറിന് തിങ്കളാഴ്ചയിലെ സമാപന സദസ്സാണ് ചാവക്കാട്ടേത്. രാവിലെ രാവിലെ 10 മുതൽ 5 .30 വരെ ചാവക്കാട് ബസ് സ്റ്റാൻഡ് കാത്തിരിപ്പ് കേന്ദ്രത്തിൽ തയ്യാറാക്കിയ 20 കൗണ്ടറുകളിൽ പൊതുജനങ്ങൾക്ക് അപേക്ഷകളും പരാതികളും നൽകാം.

First Paragraph Rugmini Regency (working)

സ്ത്രീകൾ , മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് പ്രത്യേകം കൗണ്ട റുകളുമൊരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പൊതുയോഗത്തിനു ശേഷവും പരാതികളും അപേക്ഷകളും സ്വീകരിക്കും.വൈകീട്ട് 4 മുതൽ പഞ്ചവാദ്യം മാപ്പിളപ്പാട്ട്, എന്നീ കലാപരിപാടികളും പൊതുയോഗത്തിനുശേഷം രാജേഷ് ചേർത്തലയുടെ ഫ്ലൂട്ട് ഫ്യൂഷനും ഉണ്ടായിരിക്കും.

Second Paragraph  Amabdi Hadicrafts (working)

അതെ സമയം നവകേരള സദസ്സിന്റെ ഭാഗമായി കുന്നംകുളം, ഗുരുവായൂര്‍, ചേലക്കര, വടക്കാഞ്ചേരി, മണ്ഡലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (04.12.23) പ്രഖ്യാപിച്ചിരുന്ന അവധി പിന്‍വലിച്ചു. സ്റ്റേറ്റ് സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന സൗഹചര്യത്തിലാണ് നേരത്തെ നല്‍കിയ അവധി പിന്‍വലിച്ച് കളക്ടര്‍ ഉത്തരവിറക്കിയത്.