Post Header (woking) vadesheri

നാട്ടാനകളുടെ വംശവർധനവിന് എന്തു ചെയ്യാനാകുമെന്ന് ആലോചിക്കണം : മന്ത്രി ജെ.ചിഞ്ചുറാണി.

Above Post Pazhidam (working)

ഗുരുവായൂർ : നാട്ടാനകളുടെ വംശവർധനവിന് എന്തു ചെയ്യാനാകുമെന്ന് വനം, ദേവസ്വം, മൃഗസംരക്ഷണം വകുപ്പുകൾ ആലോചിക്കണം എന്ന് മൃഗസംരക്ഷണം, മൃഗശാല ,ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി അഭിപ്രായപ്പെട്ടു . ഗുരുവായൂർ ദേവസ്വം നിവേദനം നൽകിയാൽ ഈ കാര്യത്തിൽ തുടർനടപടികൾക്കായി സർക്കാർ യോഗം വിളിച്ചു ചേർക്കും. കാട് പോലെ ഒരു ആവാസവ്യവസ്ഥ പരിപാലിച്ച് നാട്ടാനകളെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കണമെന്നും അവർ കൂട്ടിച്ചേർത്തു

Arya bhavan inner

ഗുരുവായൂർ ദേവസ്വം ആനകൾക്കായി നടത്തുന വാർഷിക സുഖചികിൽസയുടെയും നാട്ടാന പരിപാലനം – ദേശീയ സെമിനാറിൻ്റെയും ഉദ്ഘാടനം ഗുരുവായൂരിൽ നിർവ്വഹിക്കുകയായിരുന്നു മന്ത്രി. .കാടിറങ്ങുന്ന മൃഗങ്ങളെ പിടികൂടി മൃഗശാലയിൽ സംരക്ഷിക്കാൻ കഴിയുമോ എന്ന് പരിശോധിക്കണം . .ദേവസ്വം ആവശ്യപ്പെട്ടാൽ മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടർമാരുടെ സേവനം വിട്ടു നൽകുമെന്നും മന്ത്രി അറിയിച്ചു. ദേവസ്വം കൊമ്പൻ ബാലകൃഷ്ണന് ഔഷധ ചോറുരുള നൽകി സുഖചികിൽസയ്ക്ക് മന്ത്രി തുടക്കമിട്ടു.

Second Paragraph  Sarovaram(working)


ദേവസ്വം പുന്നത്തൂർ ആനത്താവളത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അദ്ധ്യക്ഷനായി. ചടങ്ങിൽ ഗുരുവായൂർ എംഎൽഎ .എൻ.കെ.അക്ബർ മുഖ്യാതിഥിയായി പങ്കെടുത്തു. നഗരസഭ വാർഡ് കൗൺസിലറും ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷയുമായ ഷൈലജ സുധൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ ചെങ്ങറ സുരേന്ദ്രൻ സി.മനോജ്, കെ.ആർ.ഗോപിനാഥ്, .മനോജ് ബി.നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഡി.എ
ഇ എസ്.മായാദേവി, അസി.മാനേജർ എം.കെ. സുഭാഷ് ,ജീവധനം വിദഗ്ധ സമിതി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
ചടങ്ങിൽ നാട്ടാന പരിപാലനവും വന്യജീവി സംരക്ഷണവും എന്ന വിഷയത്തിൽ ജീവധനം വിദഗ്ധ സമിതി അംഗം ഡോ.പി.ബി.ഗിരിദാസ്, വനം വകുപ്പ് റേഞ്ച് ഓഫീസർ.രഞ്ചിത്ത് എന്നിവർ സംസാരിച്ചു.. .

Third paragraph Saravan bhavan

ജൂലൈ 30 വരെയാണ് സുഖചികിൽസ. ആനകളുടെ ആരോഗ്യ സംരക്ഷണവും ഒപ്പം ശരീരപുഷ്ടിക്കും ഉപകരിക്കും വിധമുള്ള സമീകൃത ആഹാരമാണ് നൽകുക. 41ആനകളിൽ 23 എണ്ണം സുഖചികിത്സയിൽ പങ്കെടുക്കുന്നുണ്ട്. 18 ആനകൾ മദപ്പാടിലാണ്. നീരിൽനിന്നും അഴിക്കുന്ന മുറയ്ക്ക് അവയ്ക്ക് സുഖചികിത്സ നൽകും. ഡോ. പി.ബി.ഗിരിദാസ്, ഡോ: എം.എൻ.ദേവൻ നമ്പൂതിരി ,ഡോ :ടി.എസ്.രാജീവ്, ഡോ.കെ.വിവേക്, ദേവസ്വം വെറ്ററിനറി സർജൻ ഡോ: ചാIരുജിത്ത് നാരായണൻ എന്നിവരുടെ മേൽനോട്ടത്തിലാണ് സുഖചികിൽസ .

First Paragraph Jitesh panikar (working)


ആന സുഖചികിൽസക്കായി 12.5 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്. 3690 കിലോ അരി,1230 കിലോ ചെറുപയർ / മുതിര,1230 കിലോ റാഗി,123 കിലോ അഷ്ട ചൂർണ്ണം, 307.5 കിലോ ച്യവനപ്രാശം,123 കിലോ മഞ്ഞൾപ്പൊടി, ഷാർക്ക ഫറോൾ, അയേൺ ടോണിക്ക്, ധാതുലവണങ്ങൾ തുടങ്ങിയവയാണ് സുഖചികിൽസയ്ക്ക് ഉപയോഗിക്കുന്നത്.