
നാരായണീയ സപ്താഹ ത്തിന് പരിസമാപ്തി

ഗുരുവായൂർ : നാരായണീയ ദിനത്തോടനുബന്ധിച്ച് ദേവസ്വം നടത്തിയ നാരായണീയ സപ്താഹം സമാപിച്ചു. ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ നടന്നസപ്താഹത്തിന് തോട്ടം ശ്യാം നമ്പൂതിരി ,ഡോ.വി.അച്യുതൻ കുട്ടി എന്നിവർ ആചാര്യൻമാരായി.

സമാപന ചടങ്ങിൽ ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ റ്റി.രാധിക ആചാര്യൻമാർക്കും പരികർമ്മികൾക്കും ദക്ഷിണ നൽകി. അസി.മാനേജർമാരായ കെ.ജി.സുരേഷ് കുമാർ , കെ.കെ.സുഭാഷ് എന്നിവർ ‘ സന്നിഹിതരായി.
നാരായണീയ ദിനമായ ഇന്ന് രാവിലെ ഏഴു മുതൽ നടന്ന നാരായണീയം സമ്പൂർണ്ണ പാരായണത്തിന് ഡോ.വി.അച്യുതൻക്കുട്ടി നേതൃത്വം നൽകി.

