Above Pot

ശ്രീനാരായണഗുരുവിന്‍റെ ചിത്രം അറുപതടി വലുപ്പത്തില്‍ പൂക്കളത്തിൽ തീര്‍ത്ത് ഡാവിഞ്ചി സുരേഷ്

കൊടുങ്ങല്ലൂർ : ശ്രീനാരായണഗുരുവിന്‍റെ ഛായാചിത്രം അറുപതടി വലുപ്പത്തില്‍ പൂക്കളത്തിൽ തീര്‍ത്ത് ഡാവിഞ്ചി സുരേഷ്. ശ്രീ നാരയണ ഗുരുദേവ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ടു എസ് എന്‍ ഡി പി യോഗം കൊടുങ്ങലൂർ യൂണിയനു വേണ്ടി യാണ് ഡാവിഞ്ചി സുരേഷ് പൂക്കളം തീർത്തത് ഗുരുഭക്തനായ കണ്ണകി ഫ്ലവേഴ്സ് ഉടമ ഗിരീഷാണ് രണ്ടു ലക്ഷം രൂപയുടെ പൂക്കള്‍ സംഭാവനയായി നല്‍കിയത്.

First Paragraph  728-90

Second Paragraph (saravana bhavan

കൊടുങ്ങല്ലൂര്‍ കായല്‍ തീരത്തുള്ള കേബീസ് ദര്‍ബാര്‍ കണ്‍വെൺഷന്‍ സെന്റെർ ഉടമ നസീര്‍ മൂന്ന് ദിവസം ഇതിനു വേണ്ടി സൗജന്യമായി സ്ഥല സൗകര്യങ്ങൾ വിട്ടുനല്‍കി. ഒരുപാട് പേരുടെ കൂട്ടായ്മയില്‍ ഗുരുദേവന്‍റെ ഭീമാകാര ചിത്രം പിറവിയെടുത്തു നിരവധി മീഡിയങ്ങളില്‍ ചിത്രങ്ങള്‍ ഒരുക്കുന്ന ഡാവിഞ്ചി സുരേഷിന്‍റെ എഴുപത്തി മൂന്നാമത്തെ മീഡിയമാണ് പൂക്കള്‍ കൊണ്ടുള്ള ഗുരുവിന്റെ ഛായാചിത്രം. എട്ടു മണിക്കൂറോളം സമയം ചിലവഴിച്ച് ഒരു ടണ്‍ പൂക്കളിലാണ് ചിത്രമൊരിക്കയത് .

ക്യാമറാമാന്‍ പ്രജീഷ് ട്രാന്‍സ് മാജിക്ക്, സിംബാദ്, അലി എന്നിവര്‍ ആകാശ ദൃശ്യങ്ങള്‍ പകര്‍ത്തി. പൂക്കളമൊരുക്കാന്‍ ഫെബി, ഷാഫി, ഇന്ദ്രജിത്ത്, ഇന്ദുലേഖ, ദേവി, മിഥുന്‍, റിയാസ് ദർബാർ എന്നിവര്‍ സഹായത്തിനും കൂടി. എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ സെക്രട്ടറി പി.കെ.രവീന്ദ്രൻ, യോഗം കൗൺസിലർ ബേബി റാം, യൂണിയൻ വൈസ് പ്രസിഡന്റ് ജയലക്ഷ്മി ടീച്ചർ,
ഡയറക്ടർ ബോർഡ് അംഗങ്ങൾ, യൂണിയൻ കൗൺസിൽ അംഗങ്ങൾ എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നല്കി.