
നരനെ നാരായണാനാക്കുന്ന ശാസ്ത്രമാണ് ഭാഗവതം. : ആനന്ദവനം ഭാരതി.

ഗുരുവായൂർ: നരനെ നാരായണനാക്കുന്ന ആത്മീയ തത്ത്വത്തിൻ്റെ ആവിഷ്ക്കാരമാണ് ഭാഗവതം മുന്നോട്ടു വെക്കുന്നതെന്ന് കാളികാ പീഠം ജുന അഖാഡ മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി പ്രസ്താവിച്ചു.
ഗുരുവായൂർ ഷിർദി സായി മന്ദിരത്തിൽ ശ്രീമദ് ഭാഗവത ധർമ്മസൂയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ മൗനയോഗി സ്വാമിഹരിനാരായണൻ അധ്യക്ഷത വഹിച്ചു.

വടക്കുംമ്പാട്ട് നാരായണൻ മുഖ്യാതിഥിയായി.
ഒലീവിയ ഗ്രൂപ്പ് സി.എം.ഡി കൃഷ്ണകുമാർ .കെ.ടി. കലവറ നിറക്കൽ ഉദ്ഘാടനം ചെയ്തു. അരുൺസി.നമ്പ്യാർ , രമേഷ് ഗുരുവായൂർ, ഷാജു പുതൂർ, ഇ.പി.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
സബിത രഞ്ജിത്ത്, രാമദാസ് ആലത്തി എന്നിവർ ആചാര്യവരണത്തിന് നേതൃത്വം നൽകി. വിജു ഗോപാലകൃ ഷ്ണൻ യജ്ഞാചാര്യനായി.
ശിവാനന്ദ സരസ്വതി ഋഷികേശ്, സ്വാമി നാരായണൻ നാരായണ ഗുരുകുലം ഊട്ടി,വിലാസാനന്ദസരസ്വതി സ്വാമികൾ (പാലക്കാട്), കുമാരാനന്ദ സരസ്വതി ഓച്ചിറ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
സി.കെ. ജയചന്ദ്രനും സംഘവും ഭക്തിഗാനമഞ്ജരി അവതിരിപ്പിച്ചു.
