“നമ്മള്‍ ചാവക്കാട്ടുകാര്‍” പൾസ് ഓക്സിമീറ്ററുകൾ വിതരണം ചെയ്തു

ഗുരുവായൂര്‍: നമ്മള്‍ ചാവക്കാട്ടുകാര്‍ ഒരാഗോള സൗഹൃദക്കൂട്ട് തദ്ദേശ സ്ഥാപനങ്ങളിലേക്ക് പൾസ് ഓക്സിമീറ്ററുകൾ വിതരണം ചെയ്തു ഗുരുവായൂര്‍ നഗരസഭ യിലേക്ക് നൽകുന്ന ഓക്സി മീറ്ററുകൾ ചെയർ മാൻ കൃഷ്ണദാസിന് സംഘടനാ യു എ ഇ പ്രസിഡന്റ്‌ സി. കെ.മുബാറക് ഇമ്പാർക് 20 ഓക്സിമീറ്ററുകൾ കൈമാറി ഉദ്ഘടനം നിർവഹിച്ചു. അഭിരാജ് പൊന്നരാശ്ശേരി അധ്യക്ഷതവഹിച്ചു യോഗത്തിൽ ഗ്ലോബൽ കോർഡിനേറ്റർ സി. എം. ജെനീഷ് , ഷബീർ ശോഭ, ചാവക്കാട് ചാപ്റ്റർ പ്രസിഡന്റ് കെ. എസ് . ബാബുരാജ് സെക്രട്ടറി റസാക്ക് അറക്കൽ എന്നിവർ സംസാരിച്ചു

പുന്നയൂര്‍ പഞ്ചായത്ത് ആരോഗ്യ കേന്ദ്രത്തിൽ വെച്ചു നടന്ന ലളിതമായ ചടങ്ങിന്റെ ഉൽഘടനം പഞ്ചായത്ത്‌ പ്രസിഡന്റ് സുരേന്ദ്രൻ 20 പൾസ് ഓക്സിമീറ്ററുകള്‍ പഞ്ചായത്ത്‌ മെഡിക്കൽ ഓഫീസർ ഡോ. കൃഷ്ണ, ഡോ. അമീന എന്നിവർക്ക് കൈമാറി നിർവഹിച്ചു. ശിവദാസൻ , എം എ മൊയ്‌ദീൻഷാ . ഹെൽത്ത്‌ ഇൻസ്‌പെക്ടർ കെ ടി ഹരിദാസ് എന്നിവർ സംസാരിച്ചു

കടപ്പുറം പഞ്ചായത്തിന് 20 പൾസ് ഓക്സിമീറ്ററുകൾപഞ്ചായത്ത്‌ പ്രസിഡന്റ് ഹസീന താജുദീനു യു എ ഇ എക്സിക്യൂട്ടീവ് അഭിരാജ് പൊന്നരശ്ശേരി കൈമാറി

ഒരുമനയൂർ പഞ്ചായത്തിന് 20 പൾസ് ഓക്സിമീറ്ററുകൾ വൈസ് പ്രസിഡന്റ് രവീന്ദ്രൻ ഏറ്റുവാങ്ങി പഞ്ചായത്ത് പ്രസിഡന്റ് ഷാഹിബാൻ.വി. സി . നൗഷാദ് തെക്കുംപുറം എന്നിവർ സംസാരിച്ചു