നാമ നിർദേശ പത്രിക തള്ളിയ സംഭവം, ഹൈക്കോടതിയും ശരി വെച്ചു
കൊച്ചി: ഗുരുവായൂർ ,തലശ്ശേരി മണ്ഡലങ്ങളിലെ എൻ ഡി എ സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക തള്ളിയ സംഭവം ഹൈക്കോടതി ശരിവെച്ചു. പ്രശ്നത്തിൽ ഇടപെടാൻ ആകില്ലെന്ന് തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചാൽ കോടതിക്ക് ഇടപെടാനാവില്ലെന്ന് കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍. വാദിച്ചിരുന്നു ഇത് ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു .ഫലപ്രഖ്യാപനത്തിന് ശേഷം തെരഞ്ഞെടുപ്പ് ഹർജിയിലൂടെ മാത്രമേ തെരഞ്ഞെടുപ്പിൽ ഇടപെടാനാകൂ എന്ന് കമ്മീഷന്‍ കോടതിയില്‍ പറഞ്ഞു. വിജ്ഞാപനം വന്ന ശേഷം കോടതി ഇടപെടരുന്നതിൽ തടസമുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാദം. വിജ്ഞാപനം വന്ന ശേഷമുള്ള കോടതി ഇടപെടൽ സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പിനെ തടസപ്പെടുത്തുമെന്നും കമ്മീഷന്‍ കോടതിയില്‍ പറഞ്ഞു. കേസിൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഗുരുവായൂരിലെ സ്ഥാനാർഥി അഡ്വ നിവേദിത സുബ്രഹ്മണ്യൻ അഭിപ്രായപ്പെട്ടു