Post Header (woking) vadesheri

നാല് സംസ്ഥാന തെരഞ്ഞെടുപ്പ് കൊണ്ട് രാജ്യ ഭാവി നിർണയിക്കാനാവില്ല : അബ്ദുസ്സമദ് സമദാനി

Above Post Pazhidam (working)

ചാവക്കാട് : ഇന്ത്യ മതേതരത്വ ത്തിലേക്ക് തിരിച്ചുവരുമെന്നും ഗാന്ധിയിലേക്ക് മടങ്ങുമെന്നും നെഹ്റുവിന്റെ വഴ വഴികൾ വീണ്ടെടുക്കുമെന്നും മുസ്‌ലീം ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് എം.പി അബ്ദുസ്സമദ് സമദാനി അഭിപ്രായപ്പെട്ടു . യൂത്ത് ലീഗ് സംഘടിപ്പിച്ച യൂത്ത് മാർച്ചിന്റെ സമാപന സമ്മേളനം ചാവക്കാട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാല് സംസ്ഥാന തെരഞ്ഞെടുപ്പ് കൊണ്ട് രാജ്യ ഭാ വിനിർണയിക്കാനാവില്ല. എല്ലാം കണ്ടുകൊണ്ടിരിക്കുന്ന ജനം വിഡ്ഢികളല്ല. ജനകീയ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിച്ചുവിടുകയെന്നത് ആഗോളതലത്തിൽ സംഭവിക്കുന്നതാണ്. വർത്തമാന ഇന്ത്യയിലും സംഭവിക്കുന്നത് മറിച്ചല്ല.

Ambiswami restaurant

പാർലമെന്റ് നടപടികളെപോലും ചോദ്യം ചെയ്യപ്പെടുകയാണ് പാർലമെന്റിനകത്താകട്ടെ അപ്പം ചുട്ട പോലെ ബില്ലുകൾ പാസാക്കുകയാണ്. രാജ്യം ഉറ്റുനോക്കുന്ന ബില്ലുകൾ പോലും ഇതിൽ പെടും. എതിർ ശബ്ദങ്ങളെ അടിച്ചമർത്തുകയാണ്. ഇന്ത്യയിൽ തൊഴിലില്ലായ്മ രൂക്ഷമാണ്. ആർക്കും രക്ഷയില്ലാത്ത അവസ്ഥ രാജ്യത്ത്. തൊഴിലുറപ്പു ബജറ്റ് വെട്ടിച്ചുരുക്കിയത് മനുഷ്യത്വ വിരുദ്ധമായ നടപടിയാണ് ഇവർ ചെയ്യുന്നത്. മനു ഷ്യനി ല്ലാത്ത സാങ്കേതിക വിദ്യ, സാമ്പത്തിക ശാസ്ത്രം ഇതാണ് ഭരണകൂടം കൊണ്ടുവരാൻ ശ്രമിക്കുന്നത്.

Second Paragraph  Rugmini (working)

ഇന്ത്യാ സഖ്യ ത്തിലൂടെ ഇന്ത്യ ഉയിർത്തെഴുന്നൽക്കുകയാണ്. ഇന്ത്യയുടെ ആത്മാവായ മതമേതരത്വം ഇന്ത്യക്ക് ഉദ്ദേശിക്കുന്ന ബദൽരാഷ്ട്രീയം ഏതാണ്. വിതച്ചത് കൊയ്യുകയാണെന്ന് പലരും. കോൺഗ്രസ് തിരിച്ചുവരണെന്ന് പലരുമാഗ്രഹിക്കുന്നു. രാജ്യത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ രാഹുൽ ഗാന്ധിയട ക്കമുള്ള കോൺഗ്രസ് നേതാക്കളിൽ വലിയ പ്രതീക്ഷയുണ്ട്. ഗാന്ധിജി ഉയിർത്തെഴുന്നേൽക്കുക ചെയ്യും. കേരളത്തിലും സ്ഥിതി ഭിന്നമല്ല എതിർക്കുന്നവരെയെല്ലാം അടിച്ചൊതുക്കു ന്നതാണ് സമീപകാലത്തായി നാം കാണുന്ന ത് പൊറുതിമുട്ടിയ ജനത്തിന് ഈ ഭരണം മടുത്തിരിക്കുയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Third paragraph

വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ എന്ന പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് യൂത്ത് മാർച്ചിന് വിവിധ മണ്ഡല ങ്ങിലെ പര്യടനത്തിന് ശേഷം ചാവക്കാട് സമാപിച്ചു . മണ്ഡലം പര്യടനം അണ്ടത്തോട് തങ്ങൾ പടിയിൽ സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സ യ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. മാർച്ചിൽ നൂറുക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു. ചാവക്കാ ട് വസന്തം കോർണറിൽ ചേർന്ന സമാപന സംഗമംത്തിൽ സ്വാഗതസംഗം ചെയർമാൻ എം.വി ഷക്കീർ അധ്യക്ഷത വഹിച്ചു ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് മുഖ്യപ്രഭാഷണം നടത്തി. കെ പി.സി.സി വൈസ് പ്രസിഡൻ്റ് വി. ടി ബലറാം. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് അഡ്വ. ഷിബു മീരാൻ, മു സ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.എച്ച് റഷീദ് എന്നിവർ സംസാരിച്ചു ..

ജാഥ ക്യാപ്റ്റൻ എ.എം സനൗഫൽ, വൈസ് ക്യാപ്റ്റൻ നൗ ഷാദ് തെരുവത്ത്, ഡയരക്ടർ കെ.കെ സക്കരിയ്യ, കോഡിനേറ്റർ എ.വി അലി, സാബിർ കടങ്ങോട്, അസീസ് മന്ദലാംകുന്ന്, ടി.എ ഫഹദ്.പി.ജെ ജെഫീഖ്, സജീർ പുന്ന എന്നിവർ ജാഥക്ക് നേതൃത്വം നൽകി..മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ മുഹമ്മദ് റഷീദ്, ജനറൽ സെക്രട്ടറി പി.എം അമീർ, ആർ വി അബ്ദുറഹീം, ഹാറൂൺ റഷീദ്,പി.കെ അബൂബക്കർ, അഡ്വ മുഹമ്മദ്‌ ഗസാലി സി. അഷ്റഫ്, പി.വി ഉമ്മർകുഞ്ഞി, ആരിഫ് പാലയൂർ,ഹസീന താ ജൂദ്ധീൻ, വി.പി മൻസുറലി,ആർ എസ് മുഹമ്മദ്‌ മോൻ
സംബന്ധിച്ചു.