എം. നളിൻബാബു ദേവസ്വം ചുമർ ചിത്ര പഠന കേന്ദ്രം പ്രിൻസിപ്പാൾ
ഗുരുവായൂർ: ദേവസ്വം ചുമർ ചിത്ര പഠന കേന്ദ്രം നാലാമത് പ്രിൻസിപ്പാൾ ആയി എം. നളിൻ ബാബു ചുമതലയേറ്റു. 1995 – ൽ ചുമർ ചിത്ര പഠന കേന്ദ്രത്തിൽ നിന്നും രണ്ടാമത്തെ ബാച്ചിൽ പഠനം പൂർത്തിയാക്കി.. ചുമർ ചിത്രകലാ ആചാര്യൻ മമ്മിയൂർ കൃഷ്ണൻ കുട്ടി നായരുടെ ശിഷ്യനായാണ് പഠനം പൂർത്തിയാക്കിയത്. 2003 മുതൽ ചുമർചിത്രപഠന കേന്ദ്രത്തിൽ അധ്യാപകനായി.
ചുമർ ചിത്രപഠന കേന്ദ്രം പ്രിൻസിപ്പാൾ കെ.യു കൃഷ്ണകുമാർ മെയ് 31 ന് വിരമിച്ച ഒഴിവിലാണ് ഗുരുവായൂർ ദേവസ്വം ഭരണസമിതി ന ളിൻബാബുവിനെ പ്രിൻസിപ്പാൾ ആയി നിയമിക്കാൻ തീരുമാനിച്ചത്. മമ്മിയൂർ കൃഷ്ണൻ കുട്ടി നായർ , എം.കെ ശ്രീനിവാസൻമാസ്റ്റർ, കെ.യു കൃഷ്ണകുമാർ എന്നിവരാണ് മുൻ കാലപ്രിൻസിപ്പാൾ മാർ .നിരവധി ക്ഷേത്രങ്ങളിൽ ചുമർ ചിത്രരചന നടത്തിയിട്ടുള്ള നളിൻബാബു കവി കെ.ബി.മേനോന്റെ മകനാണ്. ചിത്രശില്പകലകളെ കുറിച്ച് ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്. 1999-ൽ കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ചിത്രകലാ ബഹുമതി ലഭിച്ചിട്ടുണ്ട്.