ഗുരുവായൂരിൽ ആനയില്ലാ ശീവേലി ഭക്തി സാന്ദ്രം

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ഇന്നു രാത്രി കൊടിയേറും. ഇന്നു രാവിലെ ആറരയോടെ ഭക്തി സാന്ദ്രമായ ചടങ്ങിൽ ആനയില്ലാ ശീവേലി നടന്നു.. ശാന്തിയേറ്റ കീഴ്ശാന്തി ചെറുതയൂർ അജിത് നമ്പൂതിരി ഭഗവാ ന്റെ തങ്കത്തിടമ്പ് മാറിൽ ചേർത്തു പിടിച്ച് ശീവേലി എഴുന്നള്ളിച്ചു. ഭക്തി നിറവാർന്ന ശീവേലി എഴുന്നള്ളിപ്പ് ദർശനം ലഭിച്ച ഭക്തസഹസ്രങ്ങൾ ആനന്ദ നിർവൃതിയിലായി. പുണ്യ ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ  മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്,  സി.മനോജ്, .കെ.പി.വിശ്വനാഥൻ , മനോജ് ബി നായർ, .കെ .എസ് ബാലഗോപാൽ ,
അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ, ഡി.എ പ്രമോദ് കളരിക്കൽ ,, ഭക്തർ,ക്ഷേത്രം ജീവനക്കാർ എന്നിവർ സന്നിഹിതരായി….

Poonthanam
Rugmani 700-200


ഉച്ചകഴിഞ്ഞ് 3ന് ഉത്സവ പ്രാരംഭമായ ആനയോട്ട ചടങ്ങ് നടക്കും. ദേവസ്വത്തിലെ 10 ആനകൾ മഞ്ജുളാലിന് സമീപം അണിനി
രക്കും. നാഴികമണി 3 അടിച്ചാൽ പാരമ്പര്യാവകാശികൾ കൈമാറുന്ന കുടമണികളുമായി പാപ്പാ ന്മാർ മഞ്ജുളാലിൽ ഓടിയെ ത്തും. ഓട്ടക്കാരായി നിശ്ചയിച്ച ബാലു, കൃഷ്ണനാരായണൻ, രവികൃഷ്ണൻ എന്നീ ആനകൾക്ക് മണി കെട്ടും. തുടർന്ന് ആന യോട്ടം ചടങ്ങ് ആരംഭിക്കും.

Vasudev Inn

ആദ്യം മുന്നിലെത്തുന്ന ആന ക്ഷേത്രത്തിൽ പ്രവേശിച്ച് 7 പ്രദക്ഷിണം ഓടി പൂർത്തിയാക്കി ശ്രീഗുരുരപ്പനെ വണങ്ങും.
സന്ധ്യയ്ക്ക് ഉത്സവത്തിന്റെ
ആചാര്യ വരണം നടക്കും. രാത്രി പൂയം നക്ഷത്രത്തിൽ കൊടിയേറ്റും. തുടർന്ന് കൊടിപ്പുറത്ത് വിളക്ക്.
കൊടിയേറ്റം കഴിഞ്ഞാൽ മേൽപുത്തൂർ ആഡിറ്റോറിയത്തിൽ ആദ്യ കലാപരിപാടിയായി കഥകളി അരങ്ങേറും.