Header 1 vadesheri (working)

നാലംഗ കുടുംബം ഭാരതപ്പുഴയിൽ ചാടി ആത്മഹത്യ ചെയ്തു

Above Post Pazhidam (working)

പാലക്കാട് : ഒരു കുടുംബത്തിലെ നാലുപേര്‍ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു. മുഴുവന്‍ പേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. ലക്കിടി പാലപ്പുറം സ്വദേശി അജിത്കുമാര്‍, ഭാര്യ വിജി, വിജിയുടെ ആദ്യ വിവാഹത്തിലെ കുട്ടികളായ ആര്യനന്ദ, അശ്വനന്ദ എന്നിവരാണ് ലക്കിടിയ്ക്ക് സമീപം ഭാരതപ്പുഴയില്‍ ചാടി മരിച്ചത്.

First Paragraph Rugmini Regency (working)

സംഭവസ്ഥലത്ത് നിന്നും അജിത് കുമാറിന്റേയും വിജിയുടെയും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ജീവിത നൈരാശ്യം കൊണ്ട് ആത്മഹത്യ ചെയ്യുന്നുവെന്നാണ് കത്തില്‍ പറയുന്നത്. മരിച്ച അജിത്ത്കുമാറും ജേഷ്ഠന്‍ അനില്‍കുമാറും 2012 ല്‍ വിയ്യൂരില്‍ വെച്ച്‌ അമ്മാവന്‍ സുധാകരനെ കൊന്ന കേസില്‍ പ്രതികളാണ്. കേസില്‍ തൃശൂര്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നടന്നു വരികയാണ്.

Second Paragraph  Amabdi Hadicrafts (working)

ഇന്ന് രാവിലെ അജിത്തിന്റെ ഇയാള്‍ താമസിക്കുന്ന ലക്കിടിയിലെ വാടക വീട്ടില്‍ ചെന്നപ്പോള്‍ ആരെയും കാണാതെ വന്നതോടെയാണ് പ്രദേശത്ത് തിരച്ചില്‍ നടത്തുന്നത്. ലക്കിടി റെയില്‍വേ ഗേറ്റിന് കിഴക്കുവശത്തുള്ള പമ്ബ് ഹൗസിന് സമീപം പുഴയരികില്‍ അജിത്തിന്റെ സ്കൂട്ടര്‍ നിര്‍ത്തിയിട്ടത് കണ്ടതോടെ നാട്ടുകാരും പൊലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തി. പുഴയുടെ കരയില്‍ അജിത്തിന്റെയും ഭാര്യ വിജിയുടെയും കുട്ടികളുടെയും ചെരിപ്പ് കിടന്നിരുന്നു.

അജിതിന്റേയും വിജിയുടെയും ആര്യനന്ദയുടെയും മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് അശ്വനന്ദയുടെയും മൃതദേഹം കിട്ടി. അജിത്തിന്റേയും വിജിയുടെയും കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രണ്ടു വര്‍ഷം മുന്‍പാണ് അജിത് കുമാര്‍ വിജിയെ വിവാഹം കഴിക്കുന്നത്. വിജിയുടെ ആദ്യ വിവാഹത്തിലുള്ളതാണ് പതിന്നാലും ആറും വയസ്സുള്ള കുട്ടികള്‍.

വിജിയുടെ ആത്മഹത്യാക്കുറിപ്പില്‍ അജിത് മാത്രമാണ് ആത്മഹത്യാ ചെയ്യാന്‍ തീരുമാനിച്ചതെന്നും എന്നാല്‍ അതിന് സമ്മതിക്കാതെ എല്ലാവരും ആത്മഹത്യ ചെയ്യാന്‍ തീരുമാനിയ്ക്കുകയായിരുന്നുവെന്നും പറയുന്നുണ്ട്.കത്തിനെക്കുറിച്ച്‌ വിശദമായി പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മുങ്ങിമരണം തന്നെയാണോ എന്നത് സംബന്ധിച്ച്‌ വ്യക്തത വരൂവെന്നും ഒറ്റപ്പാലം സി ഐ പറഞ്ഞു.