മണത്തല നാഗയക്ഷി ക്ഷേത്രത്തില്‍ ദേശവിളക്ക് ഞായറാഴ്ച.

Above article- 1

ചാവക്കാട് : മണത്തല നാഗയക്ഷി ക്ഷേത്രത്തില്‍ ദേശവിളക്ക് കമ്മിറ്റിയുടെ ദേശവിളക്കും അന്നദാനവും ഞായറാഴ്ച നടത്തുമെന്ന് ദേശവിളക്ക് കമ്മിറ്റി പ്രസിഡന്റ് രാമി മോഹനന്‍, രക്ഷാധികാരി സുബ്രഹ്മണ്യന്‍ കുന്നത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ ഏഴിന് തായമ്പക, ഒമ്പതിന് നാദസര കച്ചേരി, 11.30-ന് ഭജന്‍സ് എന്നിവ ഉണ്ടാവും.

Astrologer

ഉച്ചക്കും രാത്രിയിലുമായി പതിനായിരം പേര്‍ക്ക് അന്നദാനമുണ്ടാകും. വൈകീട്ട് ആറിന് ദ്വാരക മഹാവിഷ്ണു ക്ഷേത്രത്തില്‍നിന്ന് നൂറുകണക്കിന് അമ്മമാരുടെ താലം, നാദസരം, പഞ്ചവടി, കാവടി, രഥം, ഉടുക്കുപാട്ട് എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് പാലക്കൊമ്പ് എഴുന്നള്ളിപ്പ് നടക്കും. വൈകീട്ട് ഏഴിന് ഭജന്‍സ്, രാത്രി 11-ന് പന്തലില്‍ പാട്ട് എന്നിവയുണ്ടാവും. ദേശവിളക്ക് കമ്മിറ്റി സെക്രട്ടറി വി.പി. പ്രദീപ്, ട്രഷറര്‍ കെ.എം.നാരായണന്‍ എന്നിവരും വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

Vadasheri Footer