Header 1 vadesheri (working)

ഗുരുവായൂരിൽ നാഗസ്വരം – തവിൽ സംഗീതോത്സവം ഭക്തിസാന്ദ്രം

Above Post Pazhidam (working)

ഗുരുവായൂർ : പുതുവൽസരദിനത്തെ വരവേറ്റ് ഗുരുവായൂരിൽ നാഗസ്വരം – തവിൽ സംഗീതോത്സവം. ഭക്ത ഹൃദയങ്ങളെ ആനന്ദത്തിലാഴ്ത്തിയ നാഗസ്വരം -തവിൽ സംഗീതോത്സവം ഭക്തി നിറവിലായിരുന്നു.
രാവിലെ അഞ്ചരയോടെ ക്ഷേത്രത്തിൽ നിന്നും ഭദ്രദീപം എഴുന്നള്ളിപ്പോടെയാണ് ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ സംഗീതോത്സവം ആരംഭിച്ചത്. മംഗളവാദ്യം കച്ചേരികൾ വിവിധ കലാകാരന്മാർ ശ്രീഗുരുവായൂരപ്പന് സമർപ്പിച്ചു.

First Paragraph Rugmini Regency (working)

തുടർന്ന് നാഗസ്വരപഞ്ചരത്നവും തനിയാവർത്തനവും അരങ്ങേറി. നാദസ്വരത്തിൽ ശ്രീ ഗണപതിനി എന്ന കീർത്തനവും പഞ്ചരത്നത്തിലെ എന്തരോ മഹാനുഭാവലും എന്ന കീർത്തനവും നാഗസ്വര തവിൽ ഇടയ്ക്ക കലാകാരന്മാർ ചേർന്നാണ് അവതരിപ്പിച്ചത്.തുടർന്ന് നടന്ന സമാദരണ സദസ്സ് നാഗസ്വര വിദ്വാൻ കലൈമാമണി തിരുവിഴ ജയശങ്കർ ഉദ്ഘാടനം ചെയ്തു.

Second Paragraph  Amabdi Hadicrafts (working)

ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി. കേരള കലാമണ്ഡലം മുൻ ഡപ്യൂട്ടി രജിസ്ട്രാർ വി.കലാധരൻ . മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ.പ്രകാശൻ എന്നിവർ സംസാരിച്ചു ചടങ്ങിൽ വെച്ച് പ്രശസ്ത നാഗസ്വര വിദ്വാൻ തിരുപ്പാമ്പുറം മീനാക്ഷി സുന്ദരം, തവിൽ വിദ്വാൻ തഞ്ചാവൂർ ഗോവിന്ദ രാജിനെയും ആദരിച്ചു.