
ഗുരുവായൂർ നഗരസഭയുടെ സ്വാഭിമാന സംഗമം
ഗുരുവായൂർ : . തുടർച്ചയായി രണ്ട് തവണ സംസ്ഥാനത്തെ മികച്ച നഗരസഭക്കുള്ള സ്വരാജ് പുരസ്കാരം ഗുരുവായൂരിന് ലഭിച്ചതിൻ്റെ ഭാഗമായി സംഘടിപ്പിച്ച സ്വാഭിമാന സംഗമം ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. . നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.

ചാവക്കാട് നഗരസഭാധ്യക്ഷ ഷീജ പ്രശാന്ത്, ദേവസ്വം അഡ്മിനിസ്ട്രേറ്റർ പി.എസ്. വിനയൻ, എ.സി.പി ടി.എസ്. സിനോജ്, വൈസ് ചെയർപേഴ്സൻ അനീഷ്മ ഷനോജ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എ.എം. ഷെഫീർ, ഷൈലജ സുധൻ, ബിന്ദു അജിത് കുമാർ, എ.എസ്. മനോജ്, എ. സായിനാഥൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി.ടി. ശിവദാസ്, ദേവസ്വം ഭരണസമിതിയംഗം സി. മനോജ്, മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ. പ്രകാശൻ എന്നിവർ സംസാരിച്ചു.