Header 1 vadesheri (working)

നഗര സഭ നിർമിച്ച ഫ്ലാറ്റുകളുടെ താക്കോൽ ദാനം നാളെ നടക്കും

Above Post Pazhidam (working)

ഗുരുവായൂർ : നഗരസഭയിലെ  ഭൂരഹിത-ഭവനരഹിത പട്ടികജാതി ജനവിഭാഗങ്ങൾക്ക് നിർമ്മിച്ച 3 ഫ്ലാറ്റുകളുടെ താക്കോൽ സമർപ്പണം നാളെ  vപട്ടികജാതി -പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ. കേളു നിർവഹിക്കുമെന്ന് നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

First Paragraph Rugmini Regency (working)

വ്യാഴം വൈകിട്ട് ആറിന് കാവീട് ഇഎംഎസ് ഭവന സമുച്ചയത്തിൽ നടക്കുന്ന ചടങ്ങിൽ എൻ.കെ. അക്ബർ എംഎൽഎ അധ്യക്ഷത വഹിക്കും. ജനകീയാസൂത്രണം പദ്ധതി 2025 ൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചെലവിലാണ് 3 പുതിയ ഫ്ലാറ്റുകൾ നിർമ്മിച്ചിട്ടുള്ളത്.


നഗരസഭയുടെ പ്രാദേശിക തൊഴിൽമേള ആഗസ്റ്റ് 9ന് രാവിലെ 10 മുതൽ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് ചെയർമാൻ പറഞ്ഞു. രാവിലെ ഒൻപതിന് മേള എൻ. കെ.അക്‌ബർ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ മുഖ്യാതിഥിയാകും. പ്രൊഫ എം. വിജയൻ, ഡി.എം.സി.ഡോ. യു. സലിൻ, വിജ്ഞാന കേരളം പദ്ധതി കോഡിനേറ്റർ അനൂപ് കിഷോർ, ജ്യോതിഷ്, വിജ്ഞാനകേരളം കോഡിനേറ്റർമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും.

Second Paragraph  Amabdi Hadicrafts (working)

2500 ഉദ്യോഗാർഥികൾ ഇതിനോടകം തന്നെ രജിസ്ട്രേഷൻ നടത്തിക്കഴിഞ്ഞു. 80 സ്ഥാപനങ്ങളുടെ മേഖലയിൽ 600 ഓളം ഒഴിവുകളിലേക്കാണ് ഇൻറർവ്യൂ നടക്കുന്നത്. ഉദ്യോഗാർത്ഥികളുടെ സൗകര്യാർത്ഥം 6 രജിസ്ട്രേഷൻ കൗണ്ടറുകൾ, ഭിന്നശേഷി സൗഹൃദ ഇൻ്റർവ്യൂ കൗണ്ടർ, സ്പോട്ട് രജിസ്ട്രേഷൻ കൗണ്ടർ, ഹരിത പ്രോട്ടോകോൾ, ഫസ്‌റ്റ്‌ എയ്‌ഡ് ബൂത്ത് തുടങ്ങി വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

ഓഗസ്‌റ്റ് 17 ചിങ്ങം ഒന്നിന് ഗുരുവായൂർ നഗരസഭയും ഗുരുവായൂർ, തൈക്കാട്, പൂക്കോട് കൃഷിഭവനുകളും സംയുക്തമായി ‘ആദരവ്’ സംഘടിപ്പിക്കുമെന്ന് ചെയർമാൻ പറഞ്ഞു. 11 വിഭാഗങ്ങളിലായി 3 കൃഷിഭവൻ മേഖലകളിലും മികച്ച പ്രവർത്തനം കാഴ്ച്ച വച്ച 27 കർഷകരെയും ഒപ്പം നഗരസഭയുടെ കാർഷിക പ്രവർത്തനങ്ങൾ പൊതു ജനങ്ങൾക്ക് റിപ്പോർട്ട് ചെയ്ത്‌ മികച്ച പത്രമാധ്യമ പ്രവർത്തകനുള്ള മാധ്യമ പുരസ്‌കാരവും ചേർത്ത് 28 കാർഷിക പുരസ്ക്കാരങ്ങൾ ചെയർമാൻ പ്രഖ്യാപിച്ചു. കർഷക ദിനത്തിൽ ഉച്ചയ്ക്ക് രണ്ടിന് നഗരസഭ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിൽ കാർഷിക പുരസ്കാരങ്ങൾ വിതരണം ചെയ്യും. വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ.എസ് മനോജ്,എ. എം.ഷഫീർ,പൂക്കോട് കൃഷി ഓഫീസർ പി. റിജിത്ത്, തൈക്കാട് കൃഷി ഓഫീസർ വി.സി. രജിന എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.