Header 1 vadesheri (working)

ദേവസ്വം ജീവധനം വിഭാഗത്തിൽ നിന്നും വിരമിക്കുന്ന എൻ.വാസുദേവന് യാത്രയയപ്പ് നൽകി

Above Post Pazhidam (working)

ഗുരുവായൂർ: ദേവസ്വം ജീവധനം വിഭാഗത്തിൽ നിന്നും22വർഷത്തെ സേ വനം പൂർത്തിയാക്കി വിരമിക്കുന്ന എൻ.വാസുദേവന് ഗുരുവായൂർദേവസ്വം എംപ്ലോയീസ് ഒാർഗനൈസേഷൻ സമുചിതമായ യാത്രയയപ്പ് നൽകി.

First Paragraph Rugmini Regency (working)

ശ്രീവത്സം അനക്സിൽ വെച്ച് നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം സി.മനോജ് എൻ.വാസുദേവന് പൊന്നാട അണിയിക്കുകയും സ്നേഹോപഹാരം നൽകുകയും ചെയ്തു.യൂണിയൻ പ്രസിഡന്റ് കെ.രമേശൻ അദ്ധ്യക്ഷതവഹിച്ചു.ആശംസകൾ അർപ്പിച്ചുകൊണ്ട് സ്റ്റാഫ് വെൽഫെയർകമ്മറ്റി കൺവീനർ പി.ഡി.ഇന്ദുലാൽ,കെ.ആർ.രാമചന്ദ്രൻ,കെ.സതീഷ്കുമാർ,എം.ടി.മണികണ്ഠൻ,കെ.വി.വൈശാഖ് എന്നിവർ സംസാരിച്ചു.യൂണിയൻ സെക്രട്ടറി നാരായണൻ ഉണ്ണി.ഇ.കെ സ്വാഗതവും കെ.ടി.ശിവരാമൻ നന്ദിയും പറഞ്ഞു