

ഗുരുവായൂർ: ചാവക്കാട് താലൂക്ക് എൻ.എസ്.എസ് യൂണിയൻ്റേയും വനിതാ യൂണിയൻ്റേയും സംയുക്താഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. യൂണിയൻ മന്ദിരത്തിൽ ഓണാഘോഷം യൂണിയൻ പ്രസിഡൻ്റ് കെ. ഗോപാലൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ടി. ഉണ്ണികൃഷ്ണൻ മാസ്റ്റർ അധ്യക്ഷനായി.

സെക്രട്ടറി എം.കെ. പ്രസാദ്, വനിതാ യൂണിയൻ പ്രസിഡൻ്റ് ബിന്ദു നാരായണൻ , സെക്രട്ടറി ജ്യോതി രാജീവ്, യൂണിയൻ ഭാരവാഹികളായ പി.കെ. രാജേഷ് ബാബു, പി.വി.സുധാകരൻ, ബാബു വീട്ടിലായിൽ, വി.ഗോപാലകൃഷ്ണൻ, അഡ്വ. സി. രാജഗോപാൽ, കെ.പി.ശ്രീകുമാർ, എം.ബി. രാജഗോപാൽ, വനിതാ യൂണിയൻ ഭാരവാഹികളായ കെ.രാധാമണി, വി.ശ്രീദേവി, സിന്ധു ശശിധരൻ, രേണുക ശങ്കർ തുടങ്ങിയവർ സംസാരിച്ചു.
