
എൻ എസ് എസ് കോട്ടപ്പടി മേഖല സമ്മേളനം

ഗുരുവായൂർ: ചാവക്കാട് താലൂക്ക് എൻ.എസ്.എസ് യൂണിയന് കീഴിലെ കോട്ടപ്പടി മേഖല സമ്മേളനം തളിപ്പറമ്പ് താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡൻ്റ് അഡ്വ. എം.എം. ഷജിത്ത് ഉദ്ഘാടനം ചെയ്തു.

കോട്ടപ്പടി എൻ.എസ്.എസ് കരയോഗം ഹാളിൽ നടന്ന സമ്മേളനത്തിൽ യൂണിയൻ പ്രസിഡൻ്റ് കെ. ഗോപാലൻ മാസ്റ്റർ അദ്ധ്യക്ഷനായി. തലപ്പിള്ളി താലൂക്ക് എൻ.എസ്.എസ്. യൂണിയൻ വൈസ് പ്രസിഡന്റ് കെ.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
യൂണിയൻ വൈസ് പ്രസിഡണ്ട് ടി.ഉണ്ണികൃഷ്ണൻ, സെക്രട്ടറി എം.കെ. പ്രസാദ്, അഡ്വ. സി.രാജഗോപാൽ, പി.വി.സുധാകരൻ, കെ.പി.ശ്രീകുമാർ, ബിന്ദു നാരായണൻ, ജ്യോതി രാജീവ്, ഒ.കെ. നാരായണൻ നായർ, പി.ആർ.കാർത്തികേയൻ, സിന്ധു ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.
