ഖാദർകമ്മിറ്റി ശുപാർശ തള്ളിക്കളയണമെന്ന് എൻഎസ്എസ് കാരക്കാട് കരയോഗം
ഗുരുവായൂർ: വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ഖാദർകമ്മിറ്റി ശുപാർശ തള്ളിക്കളയണമെന്ന് എൻഎസ്എസ് കാരക്കാട് കരയോഗം പൊതുയോഗം ആവശ്യപ്പെട്ടു. ഗുരുവായൂർ ക്ഷേത്ര നഗരിയിലെ യാത്രാ ദുരിതത്തിന് പരിഹാരം കാണുന്നതിന് ഗുരുവായൂരിലെ റോഡുകളുടെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിച്ച് ഗതാഗയോഗ്യമാക്കണമെന്നും യോഗം അധികൃതരോട് ആവശ്യപ്പെട്ടു. എൻഎസ്എസ് താലൂക്ക് യൂണിയൻ സെക്രട്ടറി കെ.മുരളീധരൻ യോഗം ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പ്രൊഫ. എൻ.വിജയൻ മേനോൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ.രാജേഷ് ബാബു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കോങ്ങാട്ടിൽ അരവിന്ദാക്ഷൻ മേനോൻ, കെ.രാധാമണി, സി.സജിത്ത് കുമാർ, എം.അരവിന്ദാക്ഷൻ, എം.മണിയൻ നായർ, കെ.ലക്ഷ്മി ദേവി, പങ്കജം വിശ്വനാഥൻ, കെ.സരസ്വതി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പ്രൊഫ. എൻ.വിജയൻ മേനോൻ (പ്രസിഡന്റ്), പി.കെ.രാജേഷ് ബാബു (സെക്രട്ടറി), പി.മഹേഷ് (ട്രഷറർ), എ.വി.ഗോപാലകൃഷ്ണൻ (വൈസ് പ്രസിഡന്റ്), കോങ്ങാട്ടിൽ വിശ്വനാഥൻ (ജോ.സെക്രട്ടറി) എന്നിവരെ യോഗം തെരഞ്ഞെടുത്തു.