Above Pot

ദേശീയ പാതയുടെ തകർച്ച , എഐവൈഎഫ് ചാവക്കാട് സായാഹ്ന ധര്‍ണ്ണ നടത്തി

ചാവക്കാട് : സ്വകാര്യ കുത്തകകളുടെ കൈവശത്തിലുള്ള റോഡുകളേയാണ് നമ്മളിന്ന് ദേശീയ പാതകള്‍ എന്ന് വിശേഷിപ്പിക്കുന്നതെന്ന് എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പി സന്ദീപ്. തകര്‍ന്ന ദേശീയ പാതകള്‍ സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് ചാവക്കാട് നടത്തിയ സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു സന്ദീപ്.

First Paragraph  728-90

സ്വകാര്യ കമ്പനിക്ക് ചുങ്കം കൊടുത്താല്‍ മാത്രമാണ് നമ്മുടെ നികുതികൊണ്ട് പണിത ദേശീയ പാതകളിലേക്ക് പ്രവേശിക്കാന്‍ അനുമതി ലഭിക്കുകയുള്ളൂവെന്നും സന്ദീപ് കുറ്റപ്പെടുത്തി. ഇതിന് പുറമെയാണ് ഗര്‍ത്തങ്ങള്‍ നിറഞ്ഞ റോഡുകളുടെ സ്ഥിതി. സാധാരണക്കാരന്റെ പണം പിടുങ്ങി കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുകയും സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്യുന്ന ദേശീയ പാതാ അധികൃതര്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ടെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു. ചാവക്കാട് ബസ് സ്റ്റാന്റിന് സമീപം നടന്ന ധര്‍ണ്ണയില്‍ എഐവൈഎഫ് മണ്ഡലം പ്രസിഡണ്ട് പി കെ സേവ്യര്‍ അധ്യക്ഷനായിരുന്നു.

Second Paragraph (saravana bhavan

buy and sell new

സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. പി. മുഹമ്മദ് ബഷീര്‍, അസി. സെക്രട്ടറി സി വി ശ്രീനിവാസന്‍, സെക്രട്ടറിയേറ്റംഗം ഐ കെ ഹൈദ്രാലി, ലോക്കല്‍ സെക്രട്ടറി എ എം സതീന്ദ്രന്‍, മഹിളാ സംഘം മണ്ഡലം സെക്രട്ടറി ഗീതാ രാജന്‍, എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയംഗം നാസര്‍, ജില്ലാ കമ്മിറ്റിയംഗം എം എസ് സുബിന്‍, മണ്ഡലം സെക്രട്ടറി അഭിലാഷ് വി ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കോടതി പരസ്യം

ബഹു. ചാവക്കാട് സബ്ബ് കോടതി മുമ്പാകെ

O ട 125 /2018

കണ്ണൂര്‍ താലൂക്ക് , മാടായി വില്ലേജ്,പുതിയങ്ങാടി ദേശത്ത്
കോട്ടപ്പുറത്ത് വീട്ടില്‍ സുലൈമാന്‍ മകന്‍ 60 വയസ്സ്
ബിസിനസ്സ് ഇല്ല്യാസ് ………………………………………… …………….അന്യായം

1)ചാവക്കാട് താലൂക്ക് വെങ്കിടങ്ങ് വില്ലേജ് ദേശത്ത്
ഏറച്ചന്‍ വീട്ടില്‍ കുഞ്ഞുമുഹമ്മദ് സെയ്ദാലി മകന്‍
62 വയസ്സ് ഷാഹുല്‍ ഹമീദ്

2)ചാവക്കാട് താലൂക്ക് വെങ്കിടങ്ങ് വില്ലേജ് ദേശത്ത്
ഏറച്ചന്‍ വീട്ടില്‍ കുഞ്ഞുമുഹമ്മദ് സെയ്ദാലി മകന്‍
47 വയസ്സ് ഷംസുദ്ദീന്‍ഹാജി …………………………………………………….. പ്രതികള്‍

മേല്‍ നമ്പറില്‍ 2-ാം പ്രതിക്കുള്ള നോട്ടീസ് വാസസ്ഥലത്തും കോടതിയിലും പതിച്ചുനടത്താനും പത്രത്തില്‍ പരസ്യം ചെയ്യുവാനും അനുവദിച്ച് മേല്‍ നമ്പര്‍ കേസ്സ് 09/10/2019 തിയ്യതിക്ക് വെച്ചിരിക്കുന്നു.ടി കാര്യത്തില്‍ ആക്ഷേപം ഉണ്ടെങ്കില്‍ അന്നേദിവസം ബഹുകോടതി മുമ്പാകെ ഹാജരാകേണ്ടതും അല്ലാത്തപക്ഷം കേസില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതാണെന്നും ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.

എന്ന് 2019 സെപ്തംബര്‍ മാസം 21 – ന്

അന്യായഭാഗം അഡ്വ: പെഗ്ഗിഫെന്‍