സ്ഥാനാർഥിയില്ലാതെ ഗുരുവായൂരിൽ എൻ ഡി എ കൺവെൻഷൻ
ഗുരുവായൂര്‍: എന്‍.ഡി.എയുടെ സ്ഥാനാർഥി പങ്കെടുക്കാതെ ഗുരുവായൂർ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ . സുരേഷ്‌ഗോപി എം.പി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കഠാരരാഷ്ട്രീയം കൈമുതലാക്കി പൊങ്ങച്ചം പറഞ്ഞുനടക്കുന്ന സി.പി.എമ്മുകാര്‍ നരേന്ദ്രമോദിയുടെ ഭരണംകണ്ട് വേവലാതി പൂണ്ടിരിയ്ക്കയാണെന്ന് സുരേഷ്‌ഗോപി അഭിപ്രായപ്പെട്ടു. ബി.ജെ.പി ഗുരുവായൂര്‍ നിയോജകമണ്ഡലം പ്രസിഡണ്ട് കെ.ആര്‍. അനീഷ് അദ്ധ്യക്ഷത വഹിച്ചു .
കണ്‍വെന്‍ഷനിൽ ബി.ജെ.പി സംസ്ഥാന സമിതിയംഗങ്ങളായ പി.എം. ഗോപിനാഥ്, ദയാനന്ദന്‍ മാമ്പുള്ളി, മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: സി. നിവേദിത, ബി.ജെ.പി ജില്ല വൈസ് പ്രസിഡണ്ട് ഇനീഷ് ഇയ്യാല്‍, നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ ശോഭാഹരിനാരായണന്‍, ഓ.ബി.സി മോര്‍ച്ച ജില്ല പ്രസിഡണ്ട് രാജന്‍ തറയില്‍, ബി.ജെ.പി ജില്ല കമ്മറ്റിയംഗങ്ങളായ മോഹനന്‍ ഈച്ചിതറ, ബി.ഡി.ജെ.എസ് മണ്ഡലം സെക്രട്ടറിമാരായ ഉണ്ണികൃഷ്ണന്‍ കോടന്നൂര്‍, കെ.കെ. രാജന്‍, വി.വി. പ്രജിത്, ബി.ജെ.പി മണ്ഡലം ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, ബി.ജെ.പി മണ്ഡലം ജനറല്‍ സെക്രട്ടറി സുധീര്‍ ചെറായി തുടങ്ങിയവര്‍ സംസാരിച്ചു.
എന്നാൽ തൃശൂർ ലോകസഭാ മണ്ഡലത്തിലേക്ക് എൻ ഡി എ നിശ്ചയിച്ച ബി ഡി ജെ എസ് സ്ഥാനാർഥി തുഷാർ വെള്ളാപ്പിള്ളി കൺവെൻഷനിൽ നിന്നും വിട്ടു നിന്നു . രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ മത്സരിക്കാൻ താൽപര്യം തുഷാർ ബി ജെ പി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട് എന്നറിയുന്നു . വയനാട്ടിൽ മത്സരിച്ചാൽ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടും എന്നത് കൊണ്ടാണ് വയനാട് മത്സരിക്കാൻ ആഗ്രഹിക്കുന്നതത്രെ . ലോകസഭയിലേക്ക് മത്സരിക്കാൻ താൽപര്യം കാണിക്കാതിരുന്ന തുഷാറിനെ കടുത്ത സമ്മർദ്ദത്തിനൊടുവിലാണ് മത്സര രംഗത്തേക്ക് ബി ജെ പി നേതാക്കൾ കൊണ്ട് വന്നതന്ന് പറയുന്നു