Header 1 vadesheri (working)

മുസ്ലിം ലീഗ് കടപ്പുറം കമ്മറ്റിയുടെ റംസാൻ റിലീഫ്

Above Post Pazhidam (working)

ചാവക്കാട് : മുസ്‌ലിം ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേത്യത്വത്തില്‍ നടത്തുന്ന റംസാന്‍ റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുസ്‌ലിം ലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് സി എച്ച് റഷീദ്നിര്‍വഹിച്ചു . റംസാനില്‍ സംസ്ഥാന തലത്തില്‍ കോടികണക്കിനു രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടി നടത്തുന്നത് എന്ന് റഷീദ് അഭിപ്രായപ്പെട്ടു ശാഖ കമ്മറ്റികള്‍ മുതല്‍ സംസ്ഥാന കമ്മിറ്റി വരെ റംസാന്‍ ഒന്നു മുതല്‍ റിലീഫ് പ്രവര്‍ത്തനങ്ങളുടെ തിരക്കിലാണ്. മുസ്‌ലിം ലീഗ് നിര്‍ദ്ധന സമൂഹത്തിന് എന്നും താങ്ങും തണലുമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

First Paragraph Rugmini Regency (working)

. പഞ്ചായത്ത് പ്രസിഡന്റ് ബി കെ സുബൈര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ചികിത്‌സാ സഹായം അടക്കം അഞ്ചു ലക്ഷം രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങളാണ് ഇത്തവണ പഞ്ചായത്ത് കമ്മിറ്റി നടത്തുന്നത് മുസ്‌ലിം ലീഗ്, പോഷകസംഘടന സംസ്ഥാന ജില്ല മണ്ഡലം നേതാക്കളായ പി കെ അബൂബക്കര്‍, പി വി ഉമ്മര്‍ കുഞ്ഞി, തെക്കരകത്ത് കരീം ഹാജി, പി എം അലി, സെയ്തു മുഹമ്മദ,് സി കോയ ഹാജി, പി എം അലി, അലി പുളിക്കല്‍, പി വി ജലാല്‍, ഹസീന താജുദ്ധീന്‍, ആര്‍ കെ ഇസ്മായില്‍, സാലിഹ ഷൗക്കത്ത്, വി പി മണ്‍സൂര്‍ അലി, റാഫി വലിയകത്ത്, ടി ആര്‍ ഇബ്രാഹീം, പി എ അഷ്‌ക്കര്‍ അലി, വി എം നൗഷാദ്, ശുഭ ജയന്‍ ഷൈല മുഹമ്മദ് മൈമൂന ഹുസന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.

Second Paragraph  Amabdi Hadicrafts (working)