പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പറയുന്ന മൂസിക് വീഡിയൊ ഒരുങ്ങി.
ഗുരുവായൂർ : പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പറയുന്ന മൂസിക് വീഡിയൊ ഒരുങ്ങി. പാവറട്ടി സെന്റ് ജോസഫ്സ് സി.എം.ഐ. സ്കൂൾ , ജനകീയ ചലച്ചിത്ര വേദിയുടെ സഹകരണത്തോടെയാണ് “ദ സോങ്ങ് ഓഫ് മാൻഗ്രോവ്സ് ” എന്ന മ്യൂസിക് വീഡിയോ തയ്യാക്കുന്നത്.
സ്കൂൾ കുട്ടികളുടെ നാടറിയാനും നടപ്പറിയാനുമുളള യാത്രയാണ് പാട്ടിലൂടെ മനോഹരമയി ചിത്രീകരിക്കുന്നത്. കുട്ടികളുടെ സഞ്ചാരവഴികളിൽ നാടും പുഴയും കായലും കണ്ടലും പക്ഷികളും തെങ്ങിൻ തോപ്പുകളും അവൾ തൊട്ടറിയുന്നുണ്ട്. കുട്ടികളിൽ പ്രകൃതിസ്നേഹത്തിന്റെ വിത്തുപാകുന്നതിനയുളള എളിയ പരിശ്രമമാണിതെന്ന് പ്രിൻസിപ്പാൾ ഫാ. ലിജോ പോൾ ബ്രഹ്മകുളം അറിയിച്ചു.
നാടിന്റെ പ്രകൃതി സൗന്ദര്യത്തെ അടയാളപ്പെടുത്തുന്നതോടൊപ്പം സ്കൂളിലെ വിദ്യാർത്ഥികളുടേം അദ്ധാപകരുടേയും പങ്കാളിത്തം കൂടി ഈ ഉദ്യമത്തിൽ ഉറപ്പുവരുത്തുന്നുണ്ട്. നാടിനെ സ്നേഹിക്കാനും അവിടെയുള്ള കൊച്ചുകൊച്ചുസന്തോഷങ്ങൾ അനുഭവിക്കാനും ഈ വീഡിയോ നമ്മെ പ്രേരിപ്പിക്കുന്നു.
റാഫി നീലങ്കാവിൽ എഴുതി സംവിധാനം ചെയ്യുന്ന വീഡിയോയിൽ വിദ്യാർത്ഥികളായ സ്‌പെൻസർ, ലക്ഷ്മി പി. രാകേഷ് , ഏയ്ഞ്ചലോ സി.എസ്. എന്നിവർ മുഖ്യകഥാപാത്രങ്ങളായി പങ്കെടുക്കുന്നു.