Post Header (woking) vadesheri

ചാവക്കാട് മുങ്ങിമരിച്ച മൂന്നു പേരുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

Above Post Pazhidam (working)

ചാവക്കാട് : തെക്കൻ പാലയൂരിൽ മുങ്ങി മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹം പോസ്റ്റ് മാർട്ടം നടപടികൾക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി തെക്കൻ പാലയൂർ പള്ളിറോട് സ്വദേശികളായ മാനയാപറമ്പിൽ സുനിലിന്റെ മകൻ സൂര്യ (16), ശണാദ് മകൻ വരുൺ (18), മങ്കെടത്ത് മുഹമ്മദ്‌ മകൻ മുഹസിൻ (16) എന്നിവരാണ് മരിച്ചത്.
വ്യഴാഴ്ച വൈകുന്നേരം അഞ്ചരക്കാണ് സംഭവം.തെക്കൻ പാലയൂർ പുഴയിൽ വെള്ളം കുറവായതിനാൽ വെള്ളമുള്ള ഭാഗത്തേക്ക്‌ നടന്നു പോകുന്നതിനിടെ അഞ്ചു പേരിൽ മൂന്നു പേർ ചളിയിൽ താഴ്ന്നു പോവുകയായിരുന്നു. രണ്ടുപേർ രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ നാട്ടുകാരുടെ സഹായത്തോടെ മുനക്കകടവ് കോസ്റ്റൽ പോലീസ് വാർഡൻ ബ്ലാങ്ങാട് സ്വദേശി അക്ഷയ് ഇറങ്ങി മൂന്നു പേരെയും പുറത്തെടുത്തു. മൂന്നു പേരും മരിച്ച നിലയിൽ ആയിരുന്നു

Ambiswami restaurant