മുബൈയില്‍ റെഡ് അലര്‍ട്ട്, വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു.
മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മുബൈയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. നിര്‍ത്താതെ പെയ്ത മഴയില്‍ നഗരത്തിലെ പലപ്രദേശങ്ങളും വെള്ളത്തിനടിയിലായി. റെയില്‍വെ സ്റ്റേഷനുകളിലടക്കം നിരവധി യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്ന സ്ഥിതിയുണ്ടായി. വൈകിട്ട് 5:30 നും 8:30 നും ഇടയില്‍, മുംബൈയിലെ പല പ്രദേശങ്ങളിലും 100 മില്ലിമീറ്ററിലധികം മഴയാണ് രേഖപ്പെടുത്തിയത്.
മുളുന്ദ്, ഘാട്‌കോപ്പര്‍, വര്‍ളി, ചെമ്പൂർ എന്നിവിടങ്ങളിലാണ് ശക്തമായ ലഭിച്ചത്. പ്രതികൂല കാലാവസ്ഥ കാരണം നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സര്‍വീസുകള്‍ക്കും തടസപ്പെട്ടു. ഇന്ന് പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റിനെത്തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു. എയര്‍ലൈനുകള്‍ ഔദ്യോഗിക വെബ്സൈറ്റില്‍ അവരുടെ ഫ്‌ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാന്‍ യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു