Above Pot

മുംബൈയിൽ നാല് നിലകെട്ടിടം തകർന്ന് വീണ് 14 പേർ കൊല്ലപ്പെട്ടു

മുംബൈ: മുംബൈയിലെ കുർളയിൽ നാല് നിലകെട്ടിടം തകർന്ന് വീണ് 14 പേർ കൊല്ലപ്പെട്ടു . 13 പേർക്ക് പരിക്കേറ്റു. കാലപ്പഴക്കം ചൂണ്ടിക്കാട്ടി നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്. അർധരാത്രി പെയ്ത കനത്ത മഴയിലാണ് ദുരന്തമുണ്ടായത്. അപകടം ഉണ്ടായ ഉടനെ നാട്ടുകാരും , ഫയർഫോഴ്സും എൻഡിആ‌ർഎഫ് സംഘവും സ്ഥലത്തെത്തി. തകർന്നടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിൽ ഏറെ പണിപ്പെട്ടായിരുന്നു രക്ഷാ ദൗത്യം. പരിക്കേറ്റവരെ രാജവാഡി ആശുപത്രിയിലും, സയൺ സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

First Paragraph  728-90
Second Paragraph (saravana bhavan

2016ൽ തന്നെ ബലക്ഷയം ചൂണ്ടിക്കാട്ടി കോർപ്പറേഷൻ നോട്ടീസ് നൽകിയ കെട്ടിടമാണിത്. ഉടമസ്ഥൻ താമസം അവസാനിപ്പിച്ചെങ്കിലും തൊഴിലാളികൾക്ക് വാടകയ്ക്ക് നൽകിയിരിക്കുകയായിരുന്നു. ഈ കെട്ടിടമാണ് ദുരന്തത്തില്‍ പെട്ടത്. സമീപത്തെ 3 കെട്ടിടങ്ങളിലും ഇത്തരത്തിൽ നോട്ടീസ് നൽകിയിട്ടും ആളുകൾ താമസിക്കുന്നുണ്ട്. മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ 5 ലക്ഷം വീതം സഹായ ധനം പ്രഖ്യാപിച്ചു. കുർളയിലെ ശിവസേനാ എംഎൽഎ ഇപ്പോൾ ഗുവാഹത്തിയിൽ വിമത ക്യാമ്പിലാണ്. അദ്ദേഹവും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.