മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ ഇറങ്ങിപ്പോക്ക്
പാവറട്ടി : മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ ഇറങ്ങിപ്പോക്ക്
തദ്ദേശ വകുപ്പു മന്ത്രിയുടെ അദാലത്ത് നിർദ്ദേശം തള്ളിയ മുല്ലശ്ശേരി ബ്ലോക്ക് ഭരണ സമിതിയുടെ തീരുമാനത്തിനെതിരെ സ്റ്റേ ആവശ്യപ്പെട്ട്, അയങ്കാളി സ്മാരക വനിതാ വികസന കേന്ദ്രത്തിലെ വാടകക്കാരി ചാവക്കാട് മുൻസിഫ് കോടതിയിൽ നൽകിയ കേസിൽ വക്കീലിനെ നിശ്ചയിക്കുന്ന തീരുമാനത്തിനെതിരെ യോഗത്തിൽ ഇറങ്ങിപ്പോക്ക് നടത്തി യു ഡി എഫ് അംഗങ്ങൾ വിയോജനക്കുറിപ്പും രേഖപ്പെടുത്തി. തദ്ദേശവകുപ്പുമന്ത്രിയുടെ അദാലത്തിൻ്റെ തീരുമാനം വാടകക്കാരിക്ക് അനുകൂലമായിട്ടും, വ്യക്തി വിരോധത്താൽ വാടക മുറി കൊടുക്കാതിരിക്കാൻ, കേസിന് വക്കീലിനെ ഏർപ്പെടുത്താൻ നടത്തുന്ന നീക്കം അന്യായവും ബ്ലോക്ക് പഞ്ചായത്തിൻ്റെ പരിമിതമായ ഫണ്ട് ദുരുപയോഗം ചെയ്യുവാനുള്ള ദുഷ്ടനീക്കവുമാണ്. വാടക കുടിശ്ശിഖയില്ലാതെ അടച്ചു തീർത്ത വാടകക്കാരിക്ക് അനുകൂലമായി കോടതി വിധി വരുമെന്നിരിക്കെ, ഇല്ലാത്ത പണം വല്ലാതെ ദുർവ്യയം ചെയ്യുകയാണെന്നും യു ഡി എഫ് അംഗങ്ങൾ ചൂണ്ടിക്കാട്ടി. യു.ഡി.എഫ് അംഗങ്ങളായ ഒ.ജെ. ഷാജൻ മാസ്റ്റർ, ഗ്രേസി ജേക്കബ് , ഷെറീഫ് ചിറക്കൽ, മിനി ലിയോ എന്നിവർ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. ഇടതു മുന്നണി ഘടകകക്ഷിയായ സി. പി. ഐ അംഗം നിഷ സുരേഷും തീരുമാനത്തിനെതിരെ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി.