Above Pot

മുഖ്യ മന്ത്രി വിളിച്ച യോഗത്തിൽ നിന്നും ഐ ജി ലക്ഷ്മണയെ ഇറക്കി വിട്ടു

തിരുവനന്തപുരം: ഇ​ന്‍റ​ലി​ജ​ന്‍​സി​ന്‍റെ അ​ഭി​പ്രാ​യം തേ​ടാ​തെ പോ​ലീ​സ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്വ​കാ​ര്യ ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്ക​രു​തെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ​അ​ടു​പ്പം വേ​ണ്ടാ​ത്ത​വ​രു​മാ​യി അ​ക​ലം പാ​ലി​ക്ക​ണം. ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മു​ള്ള വ്യ​ക്തി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും സം​ഘ​ട​ന​ക​ളും ഉ​യ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ക്കാ​ന്‍ ശ്ര​മി​ക്കു​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.

First Paragraph  728-90

Second Paragraph (saravana bhavan

സ്വ​കാ​ര്യ പ​രി​പാ​ടി​ക​ളി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ യൂ​ണി​ഫോ​മി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പാ​ടി​ല്ല. ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ അ​റ​സ്റ്റി​ലാ​കു​ന്ന​വ​ര്‍ അ​ട​ക്ക​മു​ള്ള​വ​രു​മാ​യി പോ​ലീ​സ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ള്ള ബ​ന്ധം പു​റ​ത്തു വ​ന്ന​തി​നു പി​ന്നാ​ലെ​വി​ളി​ച്ചു ചേ​ര്‍​ത്ത സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍ മു​ത​ല്‍ ഡി​ജി​പി വ​രെ​യു​ള്ള​വ​രു​ടെ ഓ​ണ്‍​ലൈ​ന്‍ യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

അനാവശ്യ ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കരുത്. പ്രത്യേകിച്ച്‌ യൂണിഫോമിട്ട് പോകരുത്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. അടുത്തിടെ ഉണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസുകാര്‍ ഹണിട്രാപ്പില്‍പ്പെടുന്നത് നാണക്കേടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. അഴിമതിക്കാരായ ചിലര്‍ സേനയിലുണ്ട്. അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

കോവിഡ് ഡ്യൂട്ടിയില്‍ മുന്നണിപ്പോരാളികളായി പ്രവര്‍ത്തിച്ച പൊലീസ് സേനയെ പ്രകീര്‍ത്തിച്ച ശേഷമാണ് അടുത്തിടെ ഉണ്ടായ ചില ആക്ഷേപങ്ങള്‍ മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചത്. ഇത്തരം ചില സംഭവങ്ങള്‍ പൊലീസ് സേനയ്ക്ക് മൊത്തത്തില്‍ കളങ്കം ചാര്‍ത്തുന്നതായും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കൂടുതല്‍ സൂക്ഷ്മതയോടെ മുന്നോട്ടുപോകാനും ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിനായി പൊലീസ് ആസ്ഥാനത്തെത്തിയ ഐജി ലക്ഷണമണയെ തിരിച്ചയച്ചു. പൊലീസ് ആസ്ഥാനത്തെ കോണ്‍ഫ്രറന്‍സ് ഹാളില്‍ നടന്ന യോഗത്തിനായി ഐജി സ്ഥലത്തെത്തിയെങ്കിലും ഓണ്‍ലൈനായി പങ്കെടുത്താല്‍ മതിയെന്ന് ഡിഐജി നിര്‍ദേശിക്കുകയായിരുന്നു.

മുഖ്യമന്ത്രിയുമായുള്ള യോഗത്തിനായി ഒരുക്കിയ കോണ്‍ഫ്രറന്‍സ് ഹാളില്‍ ആറുപേര്‍ക്കാണ് സീറ്റുണ്ടായത്. എന്നാല്‍ ഡിജിപിക്ക് ഒപ്പം എഡിജിപിമാര്‍ മാത്രം പങ്കെടുത്താല്‍ മതിയെന്ന ഡിജിപിയുടെ നിര്‍ദേശ പ്രകാരം ഐജിയെ തിരിച്ചയച്ചു. എന്നാല്‍ ഇന്റലിജന്‍സ് എഡിജിപി വിനോദ് കുമാര്‍ യോഗത്തിലെത്താത്തതിനെ തുടര്‍ന്ന് ഒഴിഞ്ഞുകിടന്ന സീറ്റില്‍ ഐജി ലക്ഷ്ണയ്ക്ക് പകരം പൊലീസ് ആസ്ഥാനത്തെ ഡിഐജിയായ ശ്യാം സുന്ദറിന് സീറ്റു നല്‍കുകയും ചെയ്തു.

പുരാവസ്തുക്കളുടെ മറവില്‍ കോടികളുടെ സാമ്ബത്തിക തട്ടിപ്പ് നടത്തിയ മോൺസന്‍ മാവുങ്കലിനോട് അടുപ്പമുണ്ടെന്ന ആക്ഷേപത്തില്‍ നേരത്തെ ഐജി ലക്ഷ്മണയ്ക്ക് എഡിജിപി മനോജ് എബ്രഹം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മോന്‍സണ്‍ മാവുങ്കലുമായുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ബന്ധം അടക്കം ചര്‍ച്ചയായെന്ന് സൂചനയുള്ള യോഗത്തില്‍ ലക്ഷ്മണയ്ക്ക് സീറ്റ് നിഷേധിച്ചത്.

മോൺസന്‍ മാവുങ്കലിനെതിരെ ഉയര്‍ന്ന് സുപ്രധാനമായ ഒരു ആരോപണത്തിലെ അന്വേഷണം തടഞ്ഞു എന്നായിരുന്നു ഐജിക്കെതിരായ ആക്ഷേപം. മോന്‍സന്‍ മാവുങ്കലിനെതിരെ ആറ് കോടിയുടെ തട്ടിപ്പ് ആരോപണം ഉയര്‍ത്തി ബിസിനസ് ഗ്രൂപ്പ് നല്‍കിയ പരാതിയിലെ അന്വേഷണം ആലപ്പുഴ ക്രൈംബ്രാഞ്ചിന് കൈമാറിയത് റദ്ദാക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തെ എഐജിയ്ക്കായി ഐജി ലക്ഷ്മണ മെയില്‍ അയച്ചു എന്ന ആക്ഷേപത്തിലാണ് വിശദീകരണം തേടിയത്