Above Pot

വീണക്കേറ്റ തിരിച്ചടി , മുഖ്യമന്ത്രിയുടെ വാദങ്ങളുടെ മുനയൊടിച്ചു: മാത്യു കുഴൻനാടൻ.

തിരുവനന്തപുരം: മാസപ്പടി കേസിലെ ക‌ർണാടക ഹെെക്കോടതിയുടെ വിധി മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും വാദങ്ങളുടെ മുനയൊടിച്ചെന്ന് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ. സ്വകാര്യ കരിമണൽ കമ്പനിയുമായുള്ള ഇടപാടുകളിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ് എഫ് ഐ ഒ) അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വീണാ വിജയന്റെ എക്സാലോജിക് കമ്പനി നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളിയതിന് പിന്നാലെയായിരുന്നു മാത്യു കുഴൽനാടന്റെ പ്രതികരണം.

First Paragraph  728-90

Second Paragraph (saravana bhavan

‘എസ് എഫ് ഐ ഒ അന്വേഷണത്തിന് പര്യാപ്തമായ കുറ്റകൃത്യം നടന്നിട്ടില്ലെന്ന വാദത്തെ കോടതി തള്ളിയിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ വേട്ടയാടലാണ് ഇതെന്നായിരുന്നു സിപിഎമ്മും മുഖ്യമന്ത്രിയും പറഞ്ഞത്. ഈ വാദത്തിന്റെ മുനയൊടിക്കുന്ന നടപടിയാണ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. പ്രതീക്ഷിച്ച വിധിയാണ്. വിധി പകർപ്പ് പൂർണമായും കണ്ടാലെ ഇത് സംബന്ധിച്ച് കൃത്യത വരികയുള്ളൂ. ‘- മാത്യു കുഴൽനാടൻ പറഞ്ഞു.

ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ചാണ് എക്സാലോജിക് കമ്പനി നൽകിയ ഹർജി തള്ളിയത്. എക്‌സാലോജിക് – സിഎംആർഎൽ ഇടപാടുകളിൽ എസ് എഫ് ഐ ഒക്ക് അന്വേഷണം തുടരാമെന്നും കോടതി അറിയിച്ചിരുന്നു. ഫെബ്രുവരി 12ന് ഒന്നരമണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങളാണ് കോടതിയിൽ നടന്നിരുന്നത്. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങൾ സിഎംആർഎല്ലിന്റെ ഇടപാടുകളിൽ നടന്നിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായതായി എസ് എഫ് ഐ ഒയ്ക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കുളൂർ അരവിന്ദ് കാമത്ത് വ്യക്തമാക്കിയിരുന്നു