Post Header (woking) vadesheri

മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും ഫണ്ടുകൾ പോകുന്നത് അമേരിക്കയിലേക്ക് : സ്വപ്‌ന സുരേഷ്

Above Post Pazhidam (working)

പാലക്കാട് : ഷാജ് കിരൺ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ബിനാമിയാണെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും ഫണ്ടുകളൊക്കെ പോകുന്നത് അമേരിക്കയിലേക്കാണെന്ന് ഷാജ് കിരൺ വെളിപ്പെടുത്തിയതായും സ്വപ്ന പറയുന്നു.കോടിയേരി ബാലകൃഷ്ണന്‍റെ മക്കൾ വിദേശത്തേക്ക് പോകുന്നത് ബിലിവേഴ്‌സ് ചർച്ച് വഴിയാണ്. അതുകൊണ്ടാണ് ബിലിവേഴ്സ് ചർച്ചിന്‍റെ എഫ്.സി.ആർ.എ റദ്ദായത്.

Ambiswami restaurant

നികേഷ് കുമാർ ആരാണ്, എന്താണെന്നൊന്നും എനിക്കറിയില്ല. നികേഷുമായി എനിക്ക് യാതൊരു ബന്ധവുമില്ലെന്നും സ്വപ്ന പറഞ്ഞു. ഷാജ് കിരൺ തന്‍റെ സുഹൃത്തായിരുന്നു. ശിവശങ്കർ പരിചയപ്പെടുത്തിയ ആളാണ് ഷാജ് കിരൺ. രഹസ്യമൊഴി നൽകിയ ശേഷം നിർബന്ധമായും കാണമെന്ന് ഷാജ് കിരൺ ആവശ്യപ്പെട്ടതായും സ്വപ്ന പറയുന്നു. സുഹൃത്തായ ഷാജിനെ കുടുക്കാൻ താത്പര്യമില്ലായിരുന്നു, ശബ്ദ രേഖ റെക്കോർഡ് ചെയ്തത് നിവർത്തി കേടുകൊണ്ട്, കളിക്കുന്നത് ആരോടാണെന്ന് അറിയാമോ എന്ന് ഷാജ് ചോദിച്ചു,മകളുടെ പേര് പറഞ്ഞാൽ മുഖ്യമന്ത്രിയ്ക്ക് സഹിക്കാൻ പറ്റില്ലെന്ന് ഷാജ് പറഞ്ഞതായി സ്വപ്നയുടെ വെളിപ്പെടുത്തൽ –

Second Paragraph  Rugmini (working)

ഞാൻ പറഞ്ഞത് ശരിയാണെന്ന് തെളിയിക്കാൻ വേണ്ടി മാത്രമാണ് ശബ്ദരേഖ പുറത്തുവിട്ടതെന്ന് പിന്നീട് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. ഞാൻ പുറത്തുവിട്ട ശബ്ദ രേഖ ശരിയല്ലെന്ന് നിങ്ങൾക്ക് പറയാനാകുമോ?. ഷാജ് കിരൺ ആരാണെന്ന് നിങ്ങൾ കണ്ടുപിടിക്കെന്നും സ്വപ്ന മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി

Third paragraph