മുഖ്യമന്ത്രിക്ക് ഗുരുവായൂരിൽ രണ്ടിടത്ത് കരിങ്കൊടി “ദർശനം”
ഗുരുവായൂർ : നവകേരള സദസിനായി എത്തിയ മുഖ്യമന്ത്രിക്ക് ഗുരുവായൂരിൽ രണ്ടിടത്ത് കരിങ്കൊടി ദർശനം ,ഒരിടത്ത് നിന്ന് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ചു മാറ്റിയതിനാൽ കരിങ്കൊടി ദർശനത്തിൽ നിന്ന് രക്ഷപെട്ടു , ചാവക്കാട് നഗരത്തിൽ നടക്കുന്ന നവ കേരളം സദസ്സിൽ പങ്കെടുക്കാൻ പോകുമ്പോൾ ആണ് മുതുവട്ടൂർ രാജ ഹാളിന് മുന്നിൽ വെച്ച് യൂത്ത് കോൺഗ്രസുകാർ കരിങ്കൊടി വീശിയത്തൊട്ടടുത്ത മുതുവട്ടൂർ ജംഗ്‌ഷനിൽ മഹിളാ കോൺഗ്രസുകാർ ആയിരുന്നു കരിങ്കൊടി വീശിയത് , മമ്മിയൂർ സെന്ററിൽ കരിങ്കൊടി വീശാൻ നിന്നിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത നീക്കി
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിഖിൽ . ജി. കൃഷ്ണൻ, നിയോജകമണ്ഡലം പ്രസിഡന്റ് തെബ്ഷീർ മഴുവഞ്ചേരി, മുൻ ജില്ലാ വൈസ്പ്രസിഡന്റ് എച്ച്.എം നൗഫൽ, ജില്ലാ ജനറൽ സെക്രട്ടറി ഷർബനൂസ് പണിക്കവീട്ടിൽ, മണ്ഡലം പ്രസിഡന്റുമാരായ ഷിഹാബ് മണത്തല, ജാസിം ചാലിൽ, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഷാരുഖാൻ, അൻവർ അസൈനരകത്ത്, ഷഫീക് ചെമ്മണ്ണൂർ, അനസ് പാലയൂർ, പി.പി നൗഷാദ്, സുഹാസ് ഷംസുദ്ധീൻ, അജ്മൽ കടപ്പുറം, സനൂപ് താമരത്ത്, റിസ്‌വാൻ കെ.എം എന്നിവരാണ് രാജ ഹാളിന് മുന്നിൽ കരിങ്കൊടി പ്രതിഷേധം നടത്തിയത്.
മഹിളാ കോൺഗ്രസ്സ് മുൻ സംസ്ഥാന സെക്രട്ടറി ബീന രവിശങ്കറിന്റെ നേതൃത്വത്തിൽ മഹിളാ കോൺഗ്രസ്സ് നേതാക്കളായ ബേബി ഫ്രാൻസിസ്, ഹിമ മനോജ്, റജീന പൂക്കോട്, ഷൈല നാസർ, എം.വി. രാജലക്ഷ്മി തുടങ്ങിയവരാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം മുതുവട്ടൂർ സെന്ററിലെത്തിയപ്പോൾ കരിങ്കൊടി വീശി പ്രതിഷേധിച്ചത്. കരിങ്കൊടിയുമായി മഹിളാ കോൺഗ്രസ് നേതാക്കൾ റോഡിലേയ്ക്ക് ഇറങ്ങിയതോടെ പൊലീസ് അങ്കലാപ്പിലായി. വനിതാ നേതാക്കളെ പിടിച്ചു മാറ്റാൻ സ്ഥലത്ത് വനിത പോലീസ് ഉണ്ടായിരുന്നില്ല. മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ നീങ്ങിയതോടെ പുരുഷ പൊലീസ് തന്നെ മഹിളാ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. വനിതാ പോലീസ് ഇല്ലാതെ മഹിളാ കോൺഗ്രസ്സ് നേതാക്കളെ അറസ്റ്റ് ചെയ്ത പൊലീസിന്റെ നടപടിയിൽ മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എ ഗോപപ്രതാപൻ പ്രതിഷേധിച്ചു
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ഭാരവാഹികളായ സി.എസ്സ്. സൂരജ് ,എ എസ്സ് സറൂഖ്, ജില്ല ജനറൽ സെക്രട്ടറി റിഷി ലാസർ ,പൂക്കോട് മണ്ഡലം കോൺഗ്രസ്സ് പ്രസിണ്ടന്റ് ആന്റോ തോമസ്, ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് സെക്രട്ടറി എ.കെ. ഷെമിൽ , യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ഭാരവാഹികളായ സിബിൽ ദാസ് , വി.എസ്സ് നവനീത്, നവീൻ മുണ്ടൻ, വിശാഖ് എന്നിവരെയാണ് മമ്മിയൂർ സെന്ററിൽ വെച്ച് അറസ്റ്റ് ചെയ്തത് . അറസ്റ്റ് ചെയ്തവരെ മുഖ്യമന്ത്രിയുടെ പരിപാടി കഴിഞ്ഞതിന് ശേഷം ജാമ്യത്തിൽ വിട്ടു