Header 1 vadesheri (working)

മുഖ്യമന്ത്രിക്കായി വിദേശ കറൻസി കടത്തിയിട്ടുണ്ടെന്ന്, കസ്റ്റംസിന് ലഭിച്ച മൊഴി പുറത്ത്

Above Post Pazhidam (working)

കൊച്ചി : ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ കസ്റ്റംസിന് ലഭിച്ച മൊഴി പുറത്ത്. യുഎഇ സന്ദർശനത്തിനിടെ മുഖ്യമന്ത്രിക്ക് കൈമാറാനായി പണമടങ്ങിയ പാക്കറ്റ് വിദേശത്തേക്ക് കൊണ്ടുപോയെന്നാണ് നയതന്ത്ര ബാഗിലൂടെയുളള സ്വർണക്കളളക്കടത്ത് കേസിലെ പ്രതികൂടിയായ സരിത്തിന്‍റെ മൊഴിയിലുളളത്. പ്രതികൾക്ക് കംസ്റ്റംസ് നൽകിയ ഷോകോസ് നോട്ടീസിലാണ് ഇക്കാര്യമുളളത്.

First Paragraph Rugmini Regency (working)

ഡോള‍ർ കടത്തുകേസിൽ അന്തിമ റിപ്പോ‍ർട്ട് സമർപ്പിക്കുന്നതിന് മുൻപായി പ്രതികൾക്ക് കസ്റ്റംസ് നൽകിയ കാരണം കാണിക്കൽ നോട്ടീസിലാണ് കണ്ടെത്തലുകൾ ഒന്നൊന്നായി വിവരിക്കുന്നത്. കോൺസുലേറ്റ് ഉദ്യോഗസ്ഥനായിരുന്ന സരിത്തിന്‍റെ മൊഴിയിലാണ് മുഖ്യമന്ത്രിക്കായി നടത്തിയ പണമിടപാടിനെപ്പറ്റി പറയുന്നത്.

മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തിനിടെയാണ് സ്വപ്ന സുരേഷ് തന്നെ വിളിച്ചത്. വിദേശത്തേക്ക് കൊ്ണ്ടുപോകേണ്ട ഒരു പാക്കറ്റ് എടുക്കാൻ മുഖ്യമന്ത്രി മറന്നെന്നും സെക്രട്ടേറിയറ്റിൽ പോയി കൈപ്പറ്റണമെന്നുമായിരുന്നു നിർദേശം. സെക്രട്ടറേയറ്റിൽ പോയി ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലെ ഹരികൃഷ്ണനിൽ നിന്ന് പാക്കറ്റ് ഏറ്റുവാങ്ങി. ബ്രൗൺ പേപ്പറിൽ പൊതിഞ്ഞ പാക്കറ്റ് കോൺസുലേറ്റിൽ കൊണ്ടുവന്നു. എന്താണ് ഉളളിലുളളതെന്നറിയാൻ കൗതുകം തോന്നി. കോൺസുലേറ്റിൽ സ്കാനറിൽ വെച്ച് പാക്കറ്റ് പരിശോധിച്ചു. അതിനുളളിൽ കെട്ടുകണക്കിന് പണമായിരുന്നു എന്നാണ് സരിത്തിന്‍റെ മൊഴി.

Second Paragraph  Amabdi Hadicrafts (working)

ഇക്കാര്യം അപ്പോൾത്തന്നെ താൻ സ്വപ്നയെ അറിയിച്ചു. സ്വപ്നയുടെ നി‍ർദേശ പ്രകാരം ഈ പാക്കറ്റ് അഡ്മിൻ അറ്റാഷേയെ ഏൽപ്പിച്ചു. അദ്ദേഹമാണ് കോൺസൽ ജനറലിന്‍റെ നി‍ർദേശപ്രകാരം ഈ പാക്കറ്റ് മുഖ്യമന്ത്രിക്ക് കൈമാറൻ യു എ ഇയിലേക്ക് കൊണ്ടുപോയത്. ഈ പണം മുഖ്യമന്ത്രിക്ക് കൈമാറിയതായി സ്വപ്ന പിന്നീട് തന്നോട് പറഞ്ഞെന്നും സരിത്തിന്‍റെ മൊഴിയിലുണ്ട്. സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണന്‍റെ ഫ്ലാറ്റിൽപോയി പണമടങ്ങിയ ബാഗ് കൈപ്പറ്റിയതും സംബന്ധിച്ചു സരിത്തിന്‍റെ മൊഴിയിലുണ്ട്. ഇക്കാര്യത്തിൽ സമാനമായ രീതിയിൽ സ്വപ്ന നൽകിയ മൊഴിയും നേരത്തെ പുറത്തുവന്നിരുന്നു.