Post Header (woking) vadesheri

മുകേഷിന്റേത് തീവ്രത കുറഞ്ഞ പീഡനം : ലസിത നായര്‍

Above Post Pazhidam (working)

തിരുവനന്തപുരം: മുകേഷിന്റേത് തീവ്രത കുറഞ്ഞ പീഡനം എന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് അതിതീവ്ര പീഡനമാണെന്നും മുകേഷിന്റെത് പീഡനമാണെന്ന് ഞങ്ങള്‍ അംഗീകരിച്ചിട്ടില്ല. അങ്ങനെ എന്തെങ്കിലും കാര്യമുണ്ടായിരുന്നെങ്കില്‍ നടപടി വന്നേനെയെന്നും ലസിത നായര്‍ പറഞ്ഞു.

Ambiswami restaurant

നിയമം അനുശാസിക്കുന്ന ഏത് കുറ്റവാളിക്കും ഏത് പീഡകനും തക്കതായ ശിക്ഷ ഉണ്ടാകണമെന്നും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ലസിത നായര്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി വേണമെന്നും അവര്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിക്കുന്നതിന് വേണ്ടിയാണ് ലസിത വാര്‍ത്താ സമ്മേളനം നടത്തിയത്.

Second Paragraph  Rugmini (working)

പത്തനംതിട്ട ജില്ലയില്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ നോമിനികളേയാണ് പലയിടത്തും സ്ഥാനാര്‍ഥികളാക്കിയിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രകീര്‍ത്തിച്ച സിപിഐ വനിതാ നേതാവായിരുന്ന ശ്രീനാ ദേവിയെ കോണ്‍ഗ്രസിലെത്തിച്ച് പാര്‍ട്ടി ജില്ലാ പഞ്ചായത്തിലേയ്ക്ക് സീറ്റ് നല്‍കി മത്സരിപ്പിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നോമിനികളായ സ്ഥാനാര്‍ഥികളെ പിന്‍വലിക്കണമെന്നും ലസിത നായര്‍ ആവശ്യപ്പെടുന്നു

Third paragraph