Header 1 vadesheri (working)

മുകേഷിനെതിരെ വനിതാ കാസ്‌റ്റിംഗ് ഡയറക്‌ടർ ടെസ് ജോസഫ്

Above Post Pazhidam (working)

കൊല്ലം : മുകേഷിനെതിരെ മി ടൂ ആരോപണം ഉന്നയിച്ച വനിതാ കാസ്‌റ്റിംഗ് ഡയറക്‌ടർ ടെസ് ജോസഫ് കുറിപ്പുമായി രംഗത്ത്. 2018ൽ ആരോപണം ഉന്നയിച്ച ടെസ് ഇപ്പോൾ സമൂഹമാദ്ധ്യമത്തിൽ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്.നാട്ടിലെ സ്ഥിതി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ടെ‌സ് ജോസഫ് പറയുന്നു. ‘നിയമം അധികാരമുള്ളവർക്ക് മാത്രമാണ്. ഇപ്പോൾ പല കാര്യത്തിലും തനിക്ക് വെളിച്ചം കാണാനാകുന്നുണ്ട്. അതിനാൽ കൂടുതൽ തെളിമയിലേക്ക് നീങ്ങാം.’ ടെസ് കുറിക്കുന്നു.

First Paragraph Rugmini Regency (working)

മുൻപ് ഒരു ചാനലിലെ പ്രശസ്‌തമായ പരിപാടിയുടെ ഷൂട്ട് നടക്കുന്നതിനിടെയാണ് അന്ന് 20 വയസ് മാത്രമുണ്ടായിരുന്ന ടെസിനോട് മുകേഷ് മോശമായി പെരുമാറിയത് എന്നതായിരുന്നു 2018ൽ ടെസ് ഉന്നയിച്ച മി ടൂ ആരോപണം. ആദ്യമാദ്യം സൗഹാർദ്ദപരമായി പെരുമാറിയ ശേഷം പിന്നീട് മോശമായി പെരുമാറുകയായിരുന്നു.എന്നാൽ അന്നും സംഭവത്തിൽ മുകേഷോ മറ്റാരെങ്കിലുമോ പ്രതികരിച്ചിരുന്നില്ല.

Second Paragraph  Amabdi Hadicrafts (working)

പരിപാടിയുടെ ഷൂട്ടിംഗ് സമയത്ത് മുകേഷ് തനിക്കെതിരെ മോശമായി പെരുമാറുകയും വഴങ്ങാതെ വന്നപ്പോൾ മുകേഷിന്റെ റൂം തന്റെ റൂമിന് സമീപത്തേക്ക് മാറ്റുകയും ചെയ്‌തു എന്നാണ് ടെസ് ജോസഫ് പറയുന്നത്. പിന്നീട് അന്ന് തന്റെ ബോസ് ആയ ഡെറെക് ഒ ബ്രയാൻ ഇടപെട്ടാണ് തിരികെ പോകാൻ സാധിച്ചതെന്നാണ് ടെസ് ജോസഫ് പറഞ്ഞത്. അതേസമയം ടെസ് ജോസഫിന്റെ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന ആണെന്നും തന്നെ ടാർഗെറ്റ് ചെയ്യുകയാണെന്നും മുകേഷ് പ്രതികരിച്ചു. ആരോപണങ്ങൾക്ക് പിന്നിൽ എന്തായാലും ഭരണപക്ഷം അല്ലെന്നും മുകേഷ് പറഞ്ഞു.