Post Header (woking) vadesheri

മുഹമ്മദ് നിഷാമിനും ,മാനേജർക്കുമെതിരെ ഉപഭോക്തൃ കോടതി വിധി

Above Post Pazhidam (working)

ഗുരുവായൂർ : ഫ്ലാറ്റിൻ്റെ പോർച്ചിൽ കാർ കയറ്റുവാൻ കഴിയാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൊടുപുഴ മുട്ടത്തുള്ള നെല്ലിക്കുഴിയിൽ എൻ.പി.ചാക്കോ ഫയൽ ചെയ്ത ഹർജിയിലാണ്ചന്ദ്രബോസ് വധ കേസിലെ പ്രതിയും തൃശൂർ പടിയം അടക്കാപറമ്പിൽ വീട്ടിൽ മുഹമ്മദ് നിഷാം.എ.എ., തൃശൂർ എം ജി റോഡിലെ കിങ്ങ് സ്പേസസ് ഏൻറ് ബിൽഡേർസ് പ്രൈവറ്റ് ലിമിറ്റഡ് ജനറൽ മാനേജർ പി. ചന്ദ്രശേഖരൻ എന്നിവർക്കെതിരെ ഇപ്രകാരം വിധിയായത്.

Ambiswami restaurant

ചാക്കോ എതൃകക്ഷികളിൽ നിന്ന് ഫ്ലാറ്റും കാർപോർച്ചും ബുക്ക് ചെയ്തു് പണി പൂർത്തിയായപ്പോൾ വാങ്ങുകയായിരുന്നു.
ഒരു ലക്ഷം രൂപ കാർപോർച്ചിന് മാത്രമായി ഈടാക്കിയിരുന്നു.
പോർച്ചിൽ കാർ കയറ്റുവാൻ കഴിയാത്ത അവസ്ഥയായിരുന്നു. റോഡിൽനിന്ന് കാർപോർച്ചിലേക്ക് സ്ലോപ്പായി കോൺക്രീറ്റ് ചെയ്തിരുന്നുവെങ്കിലും സ്ലോപ്പിൻ്റെ കുറവ് മൂലമായിരുന്നു പോർച്ചിൽ കാർ കയറാത്ത അവസ്ഥ വന്നതു്. നവീനരീതിയിലുള്ളതും സസ്പെൻഷൻ താഴ്ന്നിരിക്കുന്നതുമായ വാഹനങ്ങൾക്ക് പോർച്ചിൽ കയറ്റുന്നതിന് വരുന്ന ബുദ്ധിമുട്ടുകൾക്ക് തങ്ങൾ ഉത്തരവാദിയല്ലെന്നുമായിരുന്നു എതൃകക്ഷികളുടെ വാദം.

Second Paragraph  Rugmini (working)

കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി അപാകതകൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.രാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി പ്രശ്നം പരിഹരിക്കുവാൻ കമ്മീഷണർ നിർദ്ദേശിച്ചിട്ടുള്ള വിധത്തിൽ പണികൾ പൂർത്തിയാക്കണമെന്നും നഷ്ടപരിഹാരമായി 10,000 രൂപയും ചിലവിലേക്ക് 25,000 രൂപയും നൽകണമെന്നും വിധിയിൽ പറയുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി

Third paragraph