Post Header (woking) vadesheri

കതിർ പുരസ്‌കാരം തുളസിദാസ് കോട്ടപ്പടിക്ക്

Above Post Pazhidam (working)

ഗുരുവായൂർ : മൊഴി പബ്ലിക്കേഷൻസിന്റെ കതിർ പുരസ്‌കാരത്തിന് എഴുത്തുകാരൻ തുളസിദാസ് കോട്ടപ്പടിയെ തെരഞ്ഞെടുത്തതായി സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തുളസീദാസിന്റെ നീലക്കണ്ണുള്ള പാവക്കുട്ടി എന്ന ചെറുകഥാ സമാഹാരമാണ് പുരസ്കാരത്തിനായി പരിഗണിച്ചത്.

ഡോ. കെ. ശ്രീകുമാർ തുഞ്ചൻപറമ്പ് ചെയർമാനായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. പ്രത്യേകം തയ്യാറാക്കിയ ശില്പ‌വും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം.

ഓഗസ്റ്റ് അവസാനവാരം ഗുരുവായൂരിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. ഗുരുവായൂർ കൃഷ്‌ണൻകുട്ടി, ബാബു കാരാട്, അബ്ദുൽ ഖാദർ കൈനിക്കര, ജബ്ബാർ മതിലകം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.