Post Header (woking) vadesheri

അമ്മയെയും മൂന്ന് മക്കളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Above Post Pazhidam (working)

മലപ്പുറം: പോത്തുകല്ല് ഞെട്ടിക്കുളത്ത് തുടിമുട്ടിയില്‍ അമ്മയെയും മൂന്ന് മക്കളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തുടിമുട്ടി സ്വദേശി വിനീഷ് എന്ന രാമന്‍്റെ ഭാര്യ രഹ്ന, മക്കളായ ആദിത്യന്‍, (12 ) അര്‍ജുന്‍ (10) ഏഴു വയസകാരനായ അനന്തു എന്നിരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രഹ്നയെ തൂങ്ങി മരിച്ച നിലയിലും കുട്ടികളെ വിഷം അകത്തുചെന്ന് മരിച്ച നിലയിലുമാണ് കണ്ടെത്തിയതെന്നു പൊലീസ് അറിയിച്ചു. കുടുംബപ്രശ്നത്തെ തുടര്‍ന്ന് കുട്ടികളെ കൊലപ്പെടുത്തി മാതാവ് ആത്മഹത്യ ചെയ്തതാണെന്നാണ് സൂചന. ഇവര്‍ താമസിച്ചിരുന്ന വാടക വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Ambiswami restaurant

പോത്തുകല്‍ പൊലീസ് സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ നിലമ്ബൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Second Paragraph  Rugmini (working)