Header 1 vadesheri (working)

ജില്ലാ സംസ്കൃതോത്സവത്തിൽ മൂന്ന് ഇനത്തിൽ മാറ്റുരക്കാൻ പാർവതി

Above Post Pazhidam (working)

ഗുരുവായൂർ : ജില്ലാ സംസ്കൃതോത്സവത്തിൽ മൂന്ന് ഇനത്തിൽ മാറ്റുരക്കാൻ അർഹത നേടി പാർവതി. ചാവക്കാട് ഉപ ജില്ലാ കലോത്സവത്തിൽ ഉപന്യാസം, സമസ്യപൂരണം, പ്രഭാഷണം എന്നീ മൂന്നിങ്ങളിൽ എഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയാണ് പാർവതി ജില്ലാ കലോത്സവത്തിൽ ബർത്ത് ഉറപ്പിച്ചത് മമ്മിയൂർ എൽ. എഫ്. സി. ജി. എച്ച്. എസ്. എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് പാർവതി.

First Paragraph Rugmini Regency (working)

ചാട്ടുകുളം ചിറ്റഞ്ഞൂർ പണ്ടിരിക്കൽ വീട്ടിൽ ഭക്തവത്സലൻ ദിവ്യ ദമ്പതികളുടെ മകളാണ്. കുടുംബാംഗങ്ങളും സംസ്കൃത അധ്യാപികയായ പി. കെ. നിധിയും പാർവതിക്ക് സജീവ പിന്തുണയാണ് നൽകുന്നത്. തന്റെ അധ്യാപികയുടെ സപ്പോർട്ടും പ്രോത്സാഹനവും കൊണ്ടാണ് തനിക്ക് മൂന്നിലങ്ങളിലും ഒന്നാം സ്ഥാനം നേടാൻ സാധിച്ചതെന്ന് പാർവതി പറഞ്ഞു.

Second Paragraph  Amabdi Hadicrafts (working)