Header 1 vadesheri (working)

കാറിൽ കടത്തുകയായിരുന്ന മൂന്നു ചാക്ക് ഹാൻസുമായി ചാവക്കാട് രണ്ടു പേർ പിടിയിൽ

Above Post Pazhidam (working)

First Paragraph Rugmini Regency (working)

ചാവക്കാട് : കാറിൽ കടത്തുകയായിരുന്ന 3 ചാക്ക് ഹാൻസ് ചാവക്കാട് പോലീസ് പിടികൂടി. രണ്ടു പേരെ അറസ്റ്റു ചെയ്തു .ചാവക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ജയപ്രസാദ് കെ പി ക്ക് ലഭിച്ച രഹസ്യ വിവരത്തിനെ തുടർന്ന് നടത്തിയ വാഹന പരിധോധനക്കിടെയാണ് ചാവക്കാട് കോടതി പരിസരത്ത് മാരുതി സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്നു മൂന്നു ചാക്ക് നിരോധിത പുകയില ഉത്പന്നം പിടികൂടിയത്.

Second Paragraph  Amabdi Hadicrafts (working)

പട്ടാമ്പി വല്ലപ്പുഴ ചാത്തക്കുളം വീട്ടിൽ റെജി മകൻ ഫഹദ് 30 , പാലക്കാട് നെല്ലായ എഴുവൻ തല കളത്തിൽ വീട്ടിൽ അബ്ദുള്ള കുട്ടി മകൻ മുഹമ്മദ് ഷെറഫുദ്ധീൻ 37 എന്നിവരെയാണ് ഇൻസ്‌പെക്ടർ ജയപ്രസാദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത് . 1,70,400 രൂപ മാർക്കെറ്റിൽ വിലവരുന്ന പുകയില ഉൽപെന്നമാണ് പിടി കൂടിയത് എസ് ഐ മാരായ നൗഷാദ് സി കെ, രാജേഷ് സി കെ, ഓമനക്കുട്ടൻ കെ, എ എസ് ഐ മാരായ സജിത്ത്, ബാബു സി പി ഒ മാരായ സിനീഷ്, ശരത്ത്, ആശിഷ്, എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ കപിടികൂടിയത്