കലിതുള്ളിയ കാലവർഷത്തിൽ 38 പേർക്ക് ജീവൻ നഷ്ടമായി
മലപ്പുറം :കേരളത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും കലിതുള്ളി കാലവര്‍ഷം. ഇന്ന് 29 ജീവനകുള്‍കൂടി പൊലിഞ്ഞതോടെ കാലവര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 38 ആയി. മലപ്പുറം, വയനാട് ജില്ലകളിലുണ്ടായ വ്യാപക ഉരുള്‍പൊട്ടലില്‍ അന്‍പതിലേറെപേരെ കാണാതായി.
ഇവര്‍ക്കായി തിരച്ചില്‍ ഇപ്പോഴും തുടരുന്നു. നൂറിലധികം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ആയിരത്തിലേറെ വീടുകള്‍ക്ക് കേടുപാടുണ്ടായി. 738 ക്യാംപുകളിലായി അറുപത്തിയ്യായിരംപേരെ മാറ്റിപ്പാര്‍പ്പിച്ചു. അടുത്ത രണ്ടു ദിവസംകൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
ഉരുള്‍പൊട്ടലുണ്ടായ വയനാട് മേപ്പാടി പുത്തുമല, കോഴിക്കോട് വിലങ്ങാട്, നിലമ്ബൂര്‍ കവളപ്പാറ, മലപ്പുറം ഇടവമണ്ണ എന്നിവിടങ്ങളിലാണ് കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെട്ടത്. കുറ്റ്യാടിയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. മലപ്പുറം അരീക്കോട് പെട്രോള്‍ പമ്ബില്‍ ഉറങ്ങിക്കിടന്ന ചേര്‍ത്ത സ്വദേശിയായ ജീവനക്കാരന്‍ ചാലിയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മരിച്ചു. . ആറമുറി വഴിക്കടവില്‍ മണ്ണിടിഞ്ഞുവീണ് ഒരു കടുംബത്തിലെ നാലുപേരെ കാണാതായി.
കാസര്‍കോട് മുതല്‍ പത്തനംതിട്ട ജില്ലവരെ തീവ്രമായ മഴയ്ക്കാണ് കേരളം സാക്ഷിയായത്. കുറഞ്ഞ സമയത്തിനുള്ളില്‍ അധികമായി മഴ പെയ്തതിനെ തുടര്‍ന്ന് മലപ്പുറത്തും വയനാട്ടിലും ഉരുള്‍ പൊട്ടല്‍ തുടര്‍ക്കഥയായി. കുറുമ്ബലക്കോട്ടയില്‍ പത്തോളം സ്ഥലത്ത് ഉരുള്‍പൊട്ടലുണ്ടായാതായാണ് റിപ്പോര്‍ട്ടുകള്‍.ആളുകളെ ഒഴുപ്പിക്കല്‍ തുടരുകയാണ്. വയനാട്ടിലെ പുത്തുമലയിലും നിലമ്ബൂരിലെ കവളപ്പാറയിലുമാണ് സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. പേമാരിയില്‍ തകര്‍ന്നത് നൂറിലധികം വീടുകള്‍. 35 ജീവനുകളാണ് രണ്ട് ദിവസം കൊണ്ട് പൊലിഞ്ഞത്.
വയനാട്ടില്‍ സ്ഥിതി ആശങ്കാജനകമാണ്. നാളെയും മറ്റന്നാളും അതിതീവ്രമഴ പെയ്യുമെന്നാണ് കാലാവാസ്ഥവകുപ്പിന്റെ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരുലക്ഷം പേരെ ഒഴിപ്പിക്കും. പ്രകൃതി ദുരന്തരമേഖലകളില്‍ നിന്നാണ് ആളുകളെ മാറ്റുന്നത്. ബാണാസുരസാഗര്‍ അണക്കെട്ടിന് സമീപത്തുള്ളവരെ നാളെ രാവിലെ ഏഴരയ്ക്ക് മുന്‍പായി മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു
കവളപ്പാറയില്‍ 30ലധികം കുടുംബങ്ങള്‍ അധിവസിച്ച മേഖലയിലേക്ക് ഒരു മല ഒന്നാകെ ഇടിഞ്ഞുവീഴുകയായിരുന്നു പത്ത് പേരുടെ മൃതദേഹം പുറത്തെടുത്തു. പുത്തുമലയില്‍ നിന്ന് 9 പേരുടെ മൃതദേഹം പുറത്തെടുത്തു. കവളപ്പാറയ്ക്ക് പുറമെ കോട്ടക്കുന്നിലും, വഴിക്കടവിലും കോഴിക്കോട് കക്കയത്തും ഉരുള്‍പൊട്ടലുണ്ടായി. പാലക്കാട് അട്ടപ്പാടിയില്‍ നിരവധി തവണ ഉരുള്‍ പൊട്ടി.
കോഴിക്കോട്, വയനാട്, മലപ്പുറം, പത്തനംതിട്ട ജില്ലകളില്‍ നദികളെല്ലാം അപകടകരമായി ഒഴുകുകയാണ്. സംസ്ഥാനത്തെ ട്രയിന്‍ ഗതാഗതം ഏറെക്കുറെ നിലച്ചമട്ടാണ്. മംഗലാപുരത്തിനും കോഴിക്കോടിനും ഇടയില്‍ മാത്രമാണ് നിലവില്‍ ട്രെയിന്‍ സര്‍വീസ് നടക്കുന്നത്. റോഡ് റെയില്‍ ഗതാഗതം തടസ്സപ്പെട്ടതിനാല്‍ മലബാര്‍ മേഖല തീര്‍ത്തും ഒറ്റപ്പെട്ടു. സംസ്ഥാനത്ത് ഇന്ന് 64013 പേരാണ് വിവിധ ജില്ലകളിലായി തയ്യാറാക്കിയ 738 ദുരിതാശ്വാസ ക്യാമ്ബുകല്‍ലായി കഴിയുന്നത്.
ശനിയാഴ്ചയും മഴ ശക്തമായി തുടരുമെന്ന മുന്നറിയിപ്പുകള്‍ ഉള്ളതിനാല്‍ ജനങ്ങള്‍ ഭീതിയിലാണ്. 17 ചെറുകിട ഡാമുകള്‍ തുറന്നുകഴിഞ്ഞു. വലിയ ഡാമുകളിലൊന്നായ ബാണാസുര സാഗര്‍ ശനിയാഴ്ച തുറക്കുമെന്നാണ് കെ.എസ്.ഇ.ബി അറിയിച്ചിരിക്കുന്നത്. അതേസമയം വലിയ ഡാമുകളായ ഇടുക്കി, ഇടമലയാര്‍, പമ്ബ, കക്കി ഡാമുകളില്‍ ആശങ്കാജനകമായി ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. എന്നാല്‍ പമ്ബയില്‍ ഒറ്റ ദിവസം കൊണ്ട് ഒഴുകിയെത്തിയത് 18 ശതമാനം വെള്ളമാണ്.
മേപ്പാടി പുത്തുമലയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നൂറേക്കറോളം സ്ഥലം ഒലിച്ചുപോയ. സ്ഥലത്ത് 15 പേരെ കാണാനില്ലെന്ന് നാട്ടുകാരും തൊഴിലാളികളും പറയുന്നു. ഇതുവരെ ഒമ്ബത് പേരുടെ മൃതദേഹം ലഭിച്ചു. അതില്‍ രണ്ടു പേരെ തിരിച്ചറിഞ്ഞു. നാല്‍പതോളം വീടുകള്‍ തകര്‍ന്ന് ഒലിച്ചു പോയി. വാഹനങ്ങളും സ്ഥാപനങ്ങളും മണ്ണിനടിയിലാണ്. ബുധനാഴ്ച രാത്രി ചെറിയ ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ഇവിടുത്തെ ആളുകളെ പൂര്‍ണമായും മാറ്റിത്താമസിപ്പിച്ചിരുന്നു. അതിനാല്‍ കൊടിയ ദുരന്തം ഒഴിവായി.
6 മുറികളുള്ള ഒരു പാടി പൂര്‍ണമായി ഒലിച്ചു പോയി. ഇവിടെയുണ്ടായിരുന്ന ലോറന്‍സിന്റെ ഭാര്യ കമല, ചന്ദ്രന്റെ ഭാര്യ അജിത, പനീര്‍സെല്‍വം, ഭാര്യ റാണി എന്നിവരെ കാണാതായി. എസ്റ്റേറ്റിന്റെ പാടിക്കു സമീപം കന്റീന്‍ നടത്തുന്ന ഷൗക്കത്തിന്റെ ഒന്നര വയസുള്ള മകളുടെ മൃതദേഹം കിട്ടി. ഷൗക്കത്തും ഭാര്യയും ആശുപത്രിയില്‍. പുത്തുമല ബസ് സ്റ്റോപ്പിനു സമീപം കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ നൗഷാദിന്റെ ഭാര്യ ഹാജിറയുടെ മൃതദേഹം ലഭിച്ചു. ക്യാംപിലേക്ക് തൊഴിലാളികളെ എത്തിച്ച് കാറില്‍ മടങ്ങുകയായിരുന്ന അവറാന്‍, അബൂബക്കര്‍ എന്നിവരെ കാണാതായി. ഇവര്‍ സഞ്ചരിച്ച കാര്‍ വെള്ളത്തില്‍ ഒലിച്ചു പോകുന്നതു കണ്ടതായി തൊഴിലാളികള്‍ പറയുന്നു.