Header 1 vadesheri (working)

ചാവക്കാട് ബ്ലോക്കിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

Above Post Pazhidam (working)

ചാവക്കാട് : ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കർഷകർക്ക് ഇനി വീട്ടുപടിക്കൽ മൃഗചികിത്സാ സേവനം ലഭ്യമാകും. ഇതിനായുള്ള മൊബൈൽ വെറ്ററിനറി യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ഗുരുവായൂർ എം.എൽ.എ . എൻ. കെ. അക്ബർ യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.. ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

First Paragraph Rugmini Regency (working)


. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസകുട്ടി വലിയകത്ത് മുഖ്യാതിഥിയായി . ചാവക്കാട് സീനിയർ വെറ്റിനറി സർജൻ ഡോ. ജി ഷർമ്മിള ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോ. അജിത് ബാബു.ബി . ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിപറമ്പിൽ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മാരായ സുരേന്ദ്രൻ ടി.വി, ജാസ്മിൻ ഷഹീർ, വിജിത സന്തോഷ്, ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക്, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഷിബു എ വി, എം വി യു തൃശ്ശൂർ നോഡൽ ഓഫീസർ ഡോ. അജയ് കെ ആർ ഗുരുവായൂർ വെറ്റിനറി സർജൻ ഡോ. വിവേക് കെ എന്നിവർ സംസാരിച്ചു

Second Paragraph  Amabdi Hadicrafts (working)

ചാവക്കാട് ബ്ലോക്കിലെ പുന്നയൂർ, പുന്നയൂർക്കുളം, വടക്കേക്കാട്, ഒരുമനയൂർ, കടപ്പുറം എന്നീ പഞ്ചായത്തുകളിലെയും ഗുരുവായൂർ, ചാവക്കാട് നഗരസഭാ പരിധിയിലെയും കർഷകർക്ക് 1962 എന്ന ടോൾ ഫ്രീ നമ്പറിലൂടെ വിളിച്ചാൽ ഈ സേവനം ലഭ്യമാകും. യൂണിറ്റ് രാത്രി 6 മണി മുതൽ രാവിലെ 5 മണി വരെ പ്രവർത്തിക്കും. വെള്ളിയാഴ്ചകളിൽ സേവനം ഉണ്ടായിരിക്കില്ല