Above Pot

ഹോട്ടൽ മുറിയിൽ ദൃശ്യങ്ങൾ പകർത്തിയോ എന്ന സംശയം , ജീവനക്കാരുടെ മൊബൈൽ പോലീസ് കസ്റ്റഡിയിൽ എടുത്തു

ഗുരുവായൂർ : ദമ്പതികൾ ഹോട്ടൽ മുറി പൂട്ടി ക്ഷേത്ര ദർശനം നടത്താൻ പോയ തക്കം നോക്കി ഹോട്ടൽ ജീവനക്കാർ ജനൽ വഴി അകത്ത് കയറിയെന്ന് പരാതിയിൽ ഹോട്ടലിലെ ജീവനക്കാരുടെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിൽ എടുത്തു .മൊബൈൽ ഫോണിൽ മുറിയിലെ ദൃശ്യങ്ങൾ ഉണ്ടോ എന്നറിയുന്നതിനു വേണ്ടി സൈബർ സെല്ലിന് ഫോൺ കൈമാറി, ഫോണിൽ മുറിയിയിലെ ദൃശ്യങ്ങൾ കണ്ടെത്തിയാൽ അറസ്റ്റ് നടപടികളിക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു .

First Paragraph  728-90

Second Paragraph (saravana bhavan

അതെ സമയം ഹോട്ടൽ നടത്തിപ്പുകാരൻ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ കൂടെ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയത് പുതിയ വിവാദത്തിനു തിരികൊളുത്തി . കേസ് തേച്ചു മാച്ചു കളയാൻ ശ്രമം നടക്കുന്നുണ്ട് എന്ന ആരോപണം നില നിൽക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥനുമായുള്ള ക്ഷേത്ര ദർശനം വിവാദമായത്.

കോഴിക്കോട് വടകര ശ്രീവത്സത്തിൽ ശ്രീധന്റെ മകൻ രാജേഷ് ആണ് പരാതിക്കാരൻ ഏകാദശിദിവസം ക്ഷേത്ര ദര്ശനത്തിനാണ് രാജേഷും ഭാര്യയും ഗുരുവായൂരിൽ എത്തിയത് , ആദ്യം ഗോകുലം ശബരിയിൽ ആണ് മുറി ബുക്ക് ചെയ്തിരുന്നത് . ക്ഷേത്രത്തിൽ നിന്ന് ദൂരക്കൂടുതൽ കാരണം ക്ഷേത്ര ത്തിന് സമീപത്തെ ഹോറിസോൺ ഹോട്ടലിൽ മുറി എടുക്കുകയായിരുന്നു .

മുറിയിൽ വിശ്രമിച്ച ശേഷം മുറി പുറത്ത് നിന്ന് പൂട്ടി വൈകീട്ട് ക്ഷേത്രത്തിലേക്ക് ദർശനത്തിന് പോയി. ക്ഷേത്ര ദർശനം കഴിഞ്ഞു തിരിച്ചു വന്നപ്പോൾ തങ്ങൾ താമസിച്ചിരുന്ന 107 നമ്പർ മുറി അകത്ത് നിന്ന് വാതിലിന്റെ മുകളിലെ ബോൾട്ട് ഇട്ട നിലയിലും ഫാനും ,ലൈറ്റും പ്രവൃത്തിക്കുന്നതും കണ്ടു .. പുറത്ത് നിന്നും മുറി തുറക്കാൻ കഴിയാത്തതിനെ തുടർന്ന് ഹോട്ടലിലെ ഒരു ജീവനക്കാരൻ സമീപത്തെ 106 നമ്പർ മുറി തുറന്ന് പിറകിലെ ജനൽ വഴി സൺ ഷെയ്ഡിൽ കടന്ന് 107 നമ്പർ മുറിയുടെ ജനൽ വഴി അകത്ത് കടന്നാണ് ബോൾട്ട് തുറന്ന് കൊടുത്തത് .

കിടപ്പറ ദൃശ്യങ്ങൾ പകർത്താൻ ഹോട്ടൽ അധികൃതർ ഒളി കാമറ വെച്ചിട്ടുണ്ടായിരുന്നോ എന്നാണ് ഇവരുടെ സംശയം . ഇതിനെ തുടർന്ന് നാട്ടിൽപോയി തിരിച്ചെത്തിയ രാജേഷ് ടെമ്പിൾ പോലീസിൽ പരാതി നൽകി . പരാതി യെ തുടർന്ന് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത പോലീസ് ഹോട്ടൽ മാനേജർ ഉണ്ണിയെ ചോദ്യം ചെയ്തു .