Post Header (woking) vadesheri

“സഞ്ചരിക്കുന്ന ബാർ” ഉടമയെ പോലീസ്അറസ്റ്റ് ചെയ്തു.

Above Post Pazhidam (working)

ഗുരുവായൂർ: സഞ്ചരിക്കുന്ന ബാർ ഉടമയെ പോലീസ്അറസ്റ്റ് ചെയ്തു മലപ്പുറം ചങ്ങരംകുളം നന്നംമുക്ക് പള്ളിക്കര കൊട്ടില വളപ്പിൽ വീട്ടിൽ നാരായണൻ മകൻ സുജീഷ് 37 ആണ് അറസ്റ്റിലായത്. കാറിൽ വിദേശ മദ്യം കൊണ്ടുവന്ന് വിൽപ്പന നടത്തുന്നതിനിടെയാണ് ഗുരുവായൂർ പടിഞ്ഞാറെ ഇന്നർ റിങ്ങ് റോഡിൽ വെച്ച് ശനിയാഴ്ച്ച രാവിലെ 5.20ന് സുജീഷിനെ പോലീസ് പിടികൂടിയത് അസിസ്റ്റന്റ് കമ്മീഷണർ . കെ.ജി സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ടെംബിൾ പോലീസ് ഇൻസ്പെക്ടർ . പ്രേമാനന്ദ കൃഷ്ണന്റെ നിർദ്ദേശപ്രകാരം നടത്തിയ വാഹന പരിശോധനയിൽ ആണ് പ്രതി കുടുങ്ങിയത് കാറിൽ നിന്നും വിവിധ ബ്രാന്ഡുകളിൽ പെട്ട 6 ലിറ്റർ വിദേശ മദ്യം, ഗ്ലാസ്സ് , മിനറൽ വാട്ടർ. എന്നിവ പിടിച്ചെടുത്തു.

Ambiswami restaurant

ഗുരുവായൂർ ടെംബിൾ പോലീസ് സബ് ഇൻസ്പെക്ടർ ഐ. എസ്. ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള . അന്വേഷണ സംഘത്തിൽ ടെംബിൾ പോലീസ് സ്റ്റേഷനിലെ എ എസ് ഐ മാരായ പി. കൃഷ്ണകുമാർ , പി. എസ്. സാബു , സിവിൽ പോലീസ് ഓഫിസർമാരായ വിഷ്ണു സി.യു, ആഷിക് എന്നിവർ ഉണ്ടായിരുന്നു. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു