സഞ്ചരിക്കുന്ന ബാറിനുടമയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു

">

ഗുരുവായൂർ : ഓട്ടോ ടാക്സിയിൽ സഞ്ചരിക്കുന്ന ബാർ നടത്തിയിരുന്ന ആളെ ചാവക്കാട് എക്സൈസ് സംഘം അറസ്റ്റു ചെയ്തു .ചെമ്മണ്ണൂർ വെള്ളത്തട വീട്ടിൽ ആനന്ദ ബാബു 52 ആണ് ചൊവ്വല്ലൂർ പടിയിൽ വച്ച് അറസ്റ്റിലായത് .ഇയാളുടെ വാഹനത്തിൽ ചെറിയ കുപ്പികളിലാക്കി ഇന്ത്യൻ നിർമിത വിദേശ മദ്യം ആക്കി ആവശ്യക്കാർക്ക് വിതരണം ചെയ്യുകയായിരുന്നു . മദ്യത്തിലേക്ക് ആവശ്യമായ വെള്ളവും തൊട്ടു കൂട്ടാനുള്ള വസ്തുക്കളും വാഹനത്തിൽ സ്റ്റോക്ക് ചെയ്തിരുന്നു .

ഫോൺ മുഖേന ബന്ധപ്പെടുന്ന ആവശ്യക്കാർക്ക് പ്രത്യേക സ്ഥലത്ത് വാഹനം പാർക്ക് ചെയ്ത് മദ്യം ആവശ്യത്തിന് ഒഴിച്ച് കൊടുക്കുകയാണ് ചെയ്തിരുന്നത് . വാഹനത്തിൽ ഇതിനായി സൂക്ഷിച്ചിരുന്ന നൂറോളം ചെറിയ കുപ്പികളും ഗ്ലാസുകളും കണ്ടെത്തി . വാഹനത്തിൽ നിന്ന് ആറര ലിറ്റർ മദ്യവും പിടിച്ചെടുത്തു . എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥനത്തിൽ നടത്തിയ പരിശോധനയിൽ ആണ് പ്രതി അറസ്റ്റിൽ ആയത് . എക്സൈസ് ഇൻസ്പെക്റ്റർ കെ വി ബാബു .പ്രിവന്റീവ് ഓഫീ സ്ർമാരായ പി എ ഹരിദാസ് ടി കെ സുരേഷ് കുമാർ ,ടി ആർ സുനിൽ കുമാർ , സിവിൽ എക്സൈസ് ഓഫീസർമാരായ എൻ ബി രാധാകൃഷ്ണൻ , ജെയ്‌സൺ പി ദേവസി , മിക്കി ജോൺ , പി വി വിശാൽ ,പി ഇർഷാദ് ,എംഎസ് സുധീർ കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു .

Leave a Reply

Your email address will not be published. Required fields are marked *

Sponsors