അടൂരിൽ നിന്ന് കാണാതായ മൂന്ന് നഴ്‌സിംഗ് വിദ്യാർത്ഥിനികളെ കണ്ടെത്തി

പത്തനംതിട്ട: അടൂരിൽ നിന്ന് കാണാതായ മൂന്ന് പെൺകുട്ടികളെ കണ്ടെത്തി. മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്നാണ് പെൺകുട്ടികളെ റെയിൽവേ പൊലീസ് കണ്ടെത്തിയത്. ഇവർക്കൊപ്പം രണ്ട് യുവാക്കളും ഉണ്ടായിരുന്നു. അടൂർ പവിത്ര ആയുർവേദ നഴ്്‌സിങ് സ്‌കൂളിലെ വിദ്യാർത്ഥിനികളായ കൃപ മാത്യൂ (18), സോജ (19), ജോർജീനിയ കെ. സണ്ണി (18) എന്നിവരെയാണ് കാണാതായത് .
ഇവരിൽ ഒരാൾ മഹാരാഷ്ട്രയിലെ പൂനെ സ്വദേശിനിയാണ് മറ്റ് രണ്ടു പേർ മലയാളികളാണ്. ഇവർ സീതത്തോട്, മലപ്പുറം എന്നിവടങ്ങിൽ നിന്നുള്ളവരാണ്.

Vadasheri

പൂനെയിലുള്ള സഹപാഠിയുടെ വീട്ടിലേക്ക് പോവുകയായിരുന്നു കുട്ടികളെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞിട്ടുള്ളത്.പരാതിയുടെ അടിസ്ഥാനത്തിൽ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവർ ട്രെയിനിൽ യാത്ര ചെയ്യുന്നുണ്ടെന്ന് വ്യക്തമായി. ഇതോടെ റെയില്‍വേ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. ഇവരെ കൊണ്ട് വരാൻ ബന്ധുക്കളും പൊലീസും രത്നഗിരിക്ക് പുറപ്പെട്ടിട്ടുണ്ട്

new consultancy

Star

കഴിഞ്ഞ ദിവസം വൈകുന്നേരം സൂപ്പർ മാർക്കറ്റിലേക്ക് പോകുന്ന് എന്ന് പറഞ്ഞാണ് ഇവർ ഹോസ്റ്റലിൽ നിന്നിറങ്ങിയത്. എന്നാൽ രാത്രി വൈകിയും പെൺകുട്ടികൾ തിരിച്ചെത്താതെ വന്നതോടെ അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു.