ട്രെയിന്‍ യാത്രക്കിടെ കാണാതായ വിഷ്ണുപ്രിയയെ കണ്ടുകിട്ടിയെന്ന് അച്ഛന്‍

">

ചകോഴിക്കോട് : ട്രെയിന്‍ യാത്രക്കിടെ കാണാതായ വിഷ്ണുപ്രിയയെ കണ്ടുകിട്ടിയെന്ന് അച്ഛന്‍ ശിവാജി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശിവാജി സന്തോഷ വാര്‍ത്ത പങ്കുവച്ചത്. ചടയമംഗലം പൊലീസ് സ്റ്റേഷനില്‍ നിന്നാണ് മകള്‍ വിഷ്ണുപ്രിയയെ കണ്ടുകിട്ടിയെന്ന വാര്‍ത്ത അറിഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി. റെയില്‍വെ പൊലീസാണ് കുട്ടിയെ കണ്ടെത്തിയതെന്നാണ് സൂചന. എറണാകുളത്ത് നിന്നും കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേയാണ് കഴിഞ്ഞ ദിവസം വയനാട് കാക്കവയൽ സ്വദേശിയായ പതിനേഴുകാരി വിഷ്ണുപ്രിയയെ കാണാതായത്. മകളെ കാണാതായെന്നും സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച് ശിവാജി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. എട്ടിന് എറണാകുളത്ത് അമ്മ വീട്ടിൽ പോയ വിഷ്ണുപ്രിയ 31 ന് എറണാകുളത്ത് നിന്ന് കോഴിക്കോടിന് ട്രെയിൻ കയറിയിരുന്നു. തുടർന്ന് 4.30ന് കെഎസ്ആർടിസി സ്റ്റാൻഡിൽ വിഷ്ണുപ്രിയയെ കണ്ടതായി സഹപാഠി കുടുംബത്തെ അറിയിക്കുകയും ചെയ്തു. ഇതിന് ശേഷം വിഷ്ണുപ്രിയയെക്കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. കാണാതായി ഒരു ദിവസം കഴിഞ്ഞിട്ടും വിഷ്ണുപ്രിയയെക്കുറിച്ച് ഒരു വിവരവുമില്ലാതായതോടെയാണ് അച്ഛൻ ശിവജി തന്‍റെ മകളെ കാണാനില്ലെന്ന് കാണിച്ച ഫേസ്‍ബുക്കില്‍ കുറിപ്പിട്ടത്. ശിവാജി പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. നിരവധി പേര്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയും കുടുംബത്തിന് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. പോസ്റ്റ് ഷെയര്‍ ചെയ്ത് വിവരങ്ങൾ അന്വേഷിച്ചു സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായും ശിവാജി കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Sponsors