Madhavam header
Above Pot

മിസ് യൂണിവേഴ്‌സ് മത്സരത്തിന് ആദ്യമായി സൗദി അറേബ്യയും

റിയാദ് : ആദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ മത്സരിക്കാനായി ഒരുങ്ങി സൗദി അറേബ്യ. രാജ്യത്തിനെ പ്രതിനിധികരിച്ച് പങ്കെടുക്കുന്നത് 27 കാരിയായ റൂമി അല്‍ഖഹ്താനിയാണ്. കിരീടാവകാശി മുഹമ്മദ് ബിന്‍ കൂടെ ഇതിനെ പിന്തുണച്ചതിന് പിന്നാലെയായിരുന്നു യാഥാസ്ഥിതിക നിലപ്പാടില്‍ സൗദി മാറ്റംവരുത്തിയതെന്നാണ് രാജ്യന്ത്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് .

Astrologer


മിസ് യൂണിവേഴ്സ് 2024 മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. മത്സരത്തില്‍ സൗദി അറേബൃയുടെ അരങ്ങേറ്റമാണിത്.’-ഇന്‍സ്റ്റാഗ്രാമില്‍ റൂമി അല്‍ഖഹ്താനി കുറിച്ചു.ലോക സംസ്‌കാരങ്ങളെ കുറിച്ച് പഠിക്കുന്നതിനൊപ്പം സൗദിയുടെ സംസ്‌കാരവും പൈതൃകവും ലോകത്തെ പരിചയപ്പെടുത്താനുമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും റൂമി പറയുന്നു.

Vadasheri Footer