Post Header (woking) vadesheri

അപകീർത്തി കേസ്, നടി മിനു മുനീർ അറസ്റ്റിൽ

Above Post Pazhidam (working)


കൊച്ചി: നടന്‍ ബാലചന്ദ്രമേനോനെ സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍പ്പെടുത്തിയെന്ന കേസില്‍ നടി മിനു മുനീര്‍ അറസ്റ്റില്‍. ഇന്‍ഫോപാര്‍ക്ക് സൈബര്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നടിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു

Ambiswami restaurant

സാമൂഹിക മാധ്യമങ്ങള്‍ വഴി ബാലചന്ദ്രമേനോനെതിരെ ലൈംഗിക ആരോപണമാണ് നടി ഉന്നയിച്ചത്. താന്‍ പല ദുരനുഭവങ്ങള്‍ നേരിട്ടുണ്ട്. താന്‍ ബാലചന്ദ്രമേനോന്‍ ചെയ്ത പല പ്രവൃത്തികള്‍ക്കും സാക്ഷിയാണ് എന്നതടക്കമുള്ള വെളിപ്പെടുത്തലുകളാണ് നടി സോഷ്യല്‍മീഡിയ വഴി നടത്തിയത്. ഇത് തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് ബാലചന്ദ്രമേനോന്‍ ഇന്‍ഫോപാര്‍ക്ക് സൈബര്‍ പൊലീസിന് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മിനു മുനീറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

ഇത് ചോദ്യം ചെയ്ത് മിനു മുനീര്‍ സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ല. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് മിനു മുനീറിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ നടി ഹാജരായത്.

Second Paragraph  Rugmini (working)

തനിക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് നടി ഉന്നയിച്ചതെന്നാണ് ബാലചന്ദ്രമേനോന്‍ പറയുന്നത്. എന്നാല്‍ തനിക്ക് ചില അനുഭവങ്ങള്‍ ഉണ്ടായി, അതാണ് താന്‍ പറഞ്ഞതെന്നാണ് മിനു മുനീറിന്റെ പ്രതികരണം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമാണെന്നും തെളിവില്ലെന്നുമാണ് പൊലീസ് പറയുന്നത്. നടി ചില ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും അതൊന്നും തെളിയിക്കുന്നതിനുള്ള തെളിവ് നടിയുടെ കൈവശം ഇല്ലെന്നുമാണ് പൊലീസിന്റെ ഭാഷ്യം.