Header 1 vadesheri (working)

കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

Above Post Pazhidam (working)

ഗുരുവായൂര്‍: കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐ.ടി. കാര്യ സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കേന്ദ്ര സഹമന്ത്രിയായ ശേഷം ആദ്യമായാണ് രാജീവ് ചന്ദ്രശേഖര്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്നത്. ഉച്ചയ്ക്ക് 12-മണിയോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ, ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി. മോഹന്‍ദാസ്, ഭരണസമിതി അംഗം കെ.വി. ഷാജി, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍, അസി: മാനേജര്‍ കെ. ബിനു എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ക്ഷേത്രദര്‍ശനം നടത്തിയശേഷം മന്ത്രിയ്ക്ക് ചെയര്‍മാന്‍ പ്രസാദ കിറ്റുകള്‍ നല്‍കി.

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

ക്ഷേത്രദര്‍ശനത്തിനുശേഷം ശ്രീവത്സം ഗസ്റ്റ്ഹൗസിലെത്തിയ മന്ത്രിയ്ക്ക് ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഉപഹാരം ചെയര്‍മാന്‍ സമ്മാനിച്ചു. ദേവസ്വം പ്രസദ്ധീകരണമായ ഭക്തപ്രിയയുടെ കോപ്പികളും ചെയര്‍മാന്‍ മന്ത്രിയ്ക്ക് നല്‍കി.