Post Header (woking) vadesheri

മിനിമം വേതനം : വേജ് കമ്മറ്റി തെളിവെടുപ്പ് നടത്തി

Above Post Pazhidam (working)

തൃശ്ശൂർ : ഇലക്ട്രോണിക്ക്, ബാര്‍ഹോട്ടല്‍-ഡിസ്റ്റ്ലറി മേഖലകളില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ മി
നിമം വേതനം പുതുക്കിനിശ്ചയിക്കുന്നതിന്‍്റെ ഭാഗമായി മിനിമം വേജ് കമ്മറ്റി തെളിവെടുപ്പ് നടത്തി.
തൃശൂര്‍,പാലക്കാട്, എറണാംകുളം ജില്ലകളിലെ തൊഴിലാളികള്‍ക്കായി മിനിമം വേതനം സംബന്ധിച്ച സബ്ബ്കമ്മിറ്റി കണ്‍വീനര്‍ പി. നന്ദകുമാറിന്‍്റെ അധ്യക്ഷതയില്‍ രാമനിലയത്തിലാണ് തെളിവെടുപ്പ് നടത്തിയത്.

Ambiswami restaurant

സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം ഇരുമേഖലകളിലുമുള്ള തൊഴിലാളികള്‍ക്ക് നല്‍കണമെന്ന്
തൊഴിലാളി സംഘടനാ പ്രതിനിധികള്‍ തെളിവെടുപ്പില്‍ കമ്മീഷനെ ബോധിപ്പിച്ചു. വിവിധ ജില്ലകളിലെ
തെളിവുശേഖരണത്തിനുശേഷം കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കമ്മറ്റി അംഗം ബിന്നി ഇമ്മട്ടി, ജില്ലാ ലേ
ബര്‍ ഓഫീസര്‍ എന്നിവരും തെളിവെടുപ്പിന് എത്തി. മദ്യവ്യാപാരം, ബാറുകള്‍, വിപണനം, ഇലക്ട്രോണി
ക്ക് സ്ഥാപനങ്ങള്‍, വിപണനം തുടങ്ങിയ മേഖലകളിലെ തൊഴിലാളികളും ഉടമകളും പങ്കെടുത്തു